ഇന്ത്യയിലെ പുരുഷന്മാരിൽ കൂടുതൽ പേരും 24 വയസ്സിനുള്ളില്‍ ആദ്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവരാണെന്ന് റിപ്പോർട്ട്. എന്നാൽ സ്ത്രീകൾ 19 വയസിനുള്ളിൽ ആദ്യ ലെെം​ഗികബന്ധത്തിലേർപ്പെട്ടവരാണെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 

ഒരു ദിവസം ഇന്ത്യയില്‍ ജനിക്കുന്നത് 69,000 കുഞ്ഞുങ്ങളാണെന്ന് യുണിസെഫിന്റെ പുതിയ റിപ്പോർട്ട്. ലോകജനസംഖ്യയില്‍ ഇന്ത്യ അധികം വെെകാതെ തന്നെ ചൈനയെ മറികടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. നാഷണല്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വേയും അന്താരാഷ്ട്ര ഡെമോഗ്രഫിക് ആന്‍ഡ്‌ ഹെല്‍ത്ത്‌ സര്‍വേയും ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഇന്ത്യയിലെ പുരുഷന്മാരിൽ കൂടുതൽ പേരും 24 വയസ്സിനുള്ളില്‍ ആദ്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

എന്നാൽ സ്ത്രീകൾ 19 വയസിനുള്ളിൽ ലെെം​ഗിക ബന്ധത്തിലേർപ്പെട്ടവരാണെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വെറും ഒരു ശതമാനം സ്ത്രീകളാണ് ഇന്ത്യയില്‍ 45 വയസ്സു കഴിഞ്ഞിട്ടും വിവാഹിതരാകാത്തത്. പുരുഷന്മാരിലാണെങ്കിൽ രണ്ട് ശതമാനവും ആണ്. ഇന്ത്യയില്‍ ആളുകളുടെ വിവാഹപ്രായം കൂടി വരികയാണെങ്കിലും വിവാഹത്തിനു മുൻപ് സെക്സില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.