ഫേസ്ബുക്ക് ലൈവിലെത്തി സഹായം അഭ്യര്‍ഥിച്ചതോടെയാണ് ഇവര്‍ ശ്രദ്ധേയരായത്

മിശ്ര വിവാഹത്തിന്‍റെ പേരില്‍ അരുംകൊലചെയ്യപ്പെട്ട കെവിന്‍റെ വേര്‍പാട് മലയാളക്കരയ്ക്ക് വേദനയാണ്. സമാനമായ ഭീഷണി നേരിടുന്നുണ്ടെന്ന് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞ് ശ്രദ്ധനേടിയ പ്രണയജോഡിയായിരുന്നു ഹാരിസണും ഷഹാനയും.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായതോടെ വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ ഫേസ്ബുക്ക് ലൈവിലെത്തിയത്. മറ്റൊരു കെവിനാക്കരുതെന്ന് അപേക്ഷിച്ചതോടെ കേരളം ആ പ്രണയത്തിന് തണലേകി.

കേരളത്തിന്‍റെ സാംസ്കാരിക മനസ് ഒപ്പം നിന്നതോടെ ഭീഷണികളെല്ലാം കാറ്റില്‍ പറന്നു. ഇപ്പോള്‍ ഇവര്‍ സുന്ദരമായ കുടുംബ ജീവിതം നയിക്കുകയാണ്. ഹാപ്പിയാണെന്ന് തെളിയിക്കുന്ന ഹാരിസണ്‍ ഷഹാന ജോഡിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

ആലംകോട്ടെ വാടകവീട്ടിലാണ് പ്രണയിച്ചും പരിഭവിച്ചും സ്നേഹിച്ചും ഇവര്‍ ജീവിതവിജയം നേടുന്നത്. ഇവരുടെ സുഹൃത്ത് അക്ഷയ് പകര്‍ത്തിയ ചിത്രങ്ങള്‍ ആ പ്രണയവും ജീവിതവും അത്രമേല്‍ സുന്ദരമാണെന്ന് വരച്ചുകാട്ടുന്നു.