‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ -എന്ന പതിവ് പല്ലവി ഇനി ആവർത്തിക്കാൻ വരട്ടെ. അതിന് മുമ്പ് പുതിയ ഒരു പഠനത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. മദ്യപാനം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാൻ സാഹിയിക്കുമെന്നാണ് പുതിയ പഠനം. ബ്രിട്ടണിലെ എക്സിറ്റര്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. മദ്യം കഴിക്കുമ്പോൾ പുതിയതായി പഠിച്ച കാര്യങ്ങളെ ഒാർമയിൽ നിന്ന് തടയുകയും അതുവഴി മസ്തിഷ്ക്കത്തിന് ദീർഘകാല ഒാർമകൾ പുറത്തെടുക്കാനും സാഹചര്യം ഒരുങ്ങുമെന്നുമാണ് പഠനത്തിൽ പറയുന്നത്. മസ്തിഷ്കത്തിെൻറ ഹിപ്പോകാമ്പസ് തിയറി ഉപയോഗിച്ചാണ് പഠനത്തെ ഗവേഷകർ വിശദീകരിക്കുന്നത്.

33 പുരുഷൻമാരിലും 57 സ്ത്രീകളിലും ഉൾപ്പെടെ 90 മദ്യപാനികളിലാണ് പഠനം നടത്തിയത്. അവരെകൊണ്ട് വാക്കുകൾ ഓര്‍ത്തുപറയുന്ന കൃത്യം ചെയ്യിപ്പിച്ചു. ശേഷം രണ്ട് ഗ്രൂപ്പായി തിരിച്ചു. ഒരു ഗ്രൂപ്പിനോട് അവര്‍ക്ക് ഇഷ്ടമുളളയത്ര കുടിക്കാനും മറ്റൊരു ഗ്രൂപ്പിനോട് കുടിക്കാതിരിക്കാനും പറഞ്ഞു. അടുത്ത ദിവസം അതേ ഉദ്യമം ആവർത്തിപ്പിച്ചു. അവരിൽ മദ്യപ്പിച്ച ആളുകളാണ് കൂടുതൽ വാക്കുകൾ ഓര്‍ത്തു പറഞ്ഞത്. സ്ക്രീനിൽ ചിത്രങ്ങൾ കാണിച്ചുനൽകി ഇതേ സംഘത്തെ കൊണ്ട് മറ്റൊരു പരീക്ഷണവും നടത്തി. മദ്യപാനത്തിന് മുമ്പുള്ള ഒാർമയിൽ ഇവർക്ക് കുറവുണ്ടായിട്ടില്ലെന്ന് ഇൗ പരീക്ഷണത്തിലും തെളിഞ്ഞതായാണ് പഠനത്തിൽ പറയുന്നത്..
