നവവരനും വധുവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് സംഭവം ടീസറില്‍ ഉള്‍പ്പെടുത്തി
വിവാഹ വീഡിയോകള് വ്യക്തിപരമായ ആവശ്യങ്ങള്ക്ക് എന്നതില് കവിഞ്ഞ് പൊതുവായി കാഴ്ചക്കാരെ ആകര്ഷിക്കുന്ന ഒന്നായി ഇന്ന് മാറിയിരിക്കുന്നു. വിവാഹ ഷൂട്ടിനിടെയുണ്ടായ രസകരമായ സംഭവങ്ങളും അബദ്ധങ്ങളുമെല്ലാം സോഷ്യല് മീഡിയകളില് തരംഗമാകാറുണ്ട്.
എന്നാല് ഈ വീഡിയോ അല്പം വ്യത്യസ്തമാണ്. കല്ല്യാണച്ചെറുക്കനും പെണ്ണും വിവാഹ വസത്രത്തില് ഒരുങ്ങി, ക്യാമറയ്ക്ക് മുമ്പില് ചുറുചുറുക്കോടെ ചിരിക്കുകയും സംസാരിക്കുകയും പ്രണയാതുരരായി നില്ക്കുകയും ചെയ്യുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായ സംഭവമുണ്ടായത്.
തലനാരിഴയ്ക്കാണ് പൊട്ടി വീണ മരത്തടിയില് നിന്ന് രണ്ടുപേരും രക്ഷപ്പെട്ടത്. തങ്ങളുടെ സ്നേഹം ആ മരത്തിനെക്കാള് ശക്തമാണ്, അത് എല്ലാക്കാലവും നിലനില്ക്കുമെന്ന് പറഞ്ഞാണ് ഇരുവരും വിവാവ വീഡിയോ ടീസര് അവസാനിപ്പിച്ചത്. 'ഫ്രെഡി ഹെര്ണാണ്ടെസ് ഫോട്ടാഗ്രഫി ആന്റ് മീഡിയ'യാണ് വീഡിയോ ഫേസ്ബുക്കില് പങ്കുവച്ചത്.
