കണ്ണുളളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല എന്ന് പറയുന്നത് ശരിയാണ്. കാഴ്ച ഒരു വരദാനമാണ്. ഉണ്ടായിരുന്ന കാഴ്ച നഷ്ടപ്പെടുന്നൊരുവസ്ഥയെ കുറിച്ച് ആലോചിക്കാന്‍ കഴിയുമോ? പല കാരണങ്ങള്‍ കൊണ്ട് കാഴ്ച നഷ്ടപ്പെടാം. വസ്തുവില്‍ നിന്നുള്ള രശ്മികള്‍ക്ക് ലംബമായുള്ള ഭാഗവും സമാന്തരമായുള്ള ഭാഗവും ഉണ്ട്. എല്ലാവരിലും ഈ കിരണങ്ങള്‍ പതിക്കുന്നത് കാഴ്ചഞരമ്പിലെ കൃത്യം ആ ഭാഗത്തുതന്നെയാകണമെന്നില്ല. ഈ മാറ്റം തന്നെയാണ് പലപ്പോഴും മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി( ഷോര്‍ട്ട് സൈറ്റ്), ദീര്‍ഘദൃഷ്ടി (ഹൈപ്പര്‍മെട്രോപ്പിയ),വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം) എന്നിങ്ങനെ പല അവസ്ഥയെ സൂചിപ്പിക്കുന്നത്.

മയോപ്പിയ അഥവാ ഷോര്‍ട്ട് സൈറ്റ് ഉണ്ടാകുന്നതിന്‍റെ ലക്ഷണങ്ങള്‍ നോക്കാം. വസ്തുവില്‍ നിന്നുള്ള രശ്മികള്‍ കണ്ണില്‍ കൃഷ്മണി കടന്ന് കണ്ണിനുള്ളിലെ ലെന്‍സിലൂടെ കാഴ്ച ഞരമ്പിന്റെ മുന്‍പില്‍ ഫോക്കസ് ചെയ്തുകൊണ്ട് പതിക്കുന്നതിനെയാണ് ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ (ഷോര്‍ട്ട് സൈറ്റ് ) എന്ന് വിളിക്കുന്നത്.
പ്രധാന കാരണങ്ങള്‍
പല കാരണങ്ങള്‍ കൊണ്ട് ഷോര്‍ട്ട് സൈറ്റ് ഉണ്ടാകാം. കൃഷ്ണമണിയുടെയോ കണ്ണിനുള്ളിലെ ലെന്‍സിന്‍റെയോ ആകൃതി കൂടുതല്‍ ആവുക, നേത്രഗോളത്തിന്‍റെ നീളം കൂടുതലാവുക, കണ്ണിനുള്ളിലെ ലെന്‍സിനു മുന്നിലേക്ക് സ്ഥാനമാറ്റം സംഭവിക്കുക അങ്ങനെ നിരവധി കാരണങ്ങള്‍.
സൂക്ഷിക്കുക ഈ ലക്ഷണങ്ങള്‍
- അകലെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്.
- കണ്ണുവേദന
- തലവേദന
- രാത്രിയില്‍ കാഴ്ചക്കുറവ് അനുഭവപ്പെടുക
- കറുത്ത പൊട്ട് പോലുള്ള തടസ്സങ്ങള്‍ എന്ന തോന്നല്‍
ചികിത്സ എളുപ്പം
കണ്ണടയുടെയോ കോണ്‍ടാക്ട് ലെന്‍സിന്‍റെയോ രൂപത്തില്‍ കണ്ണിന് മുന്നില്‍ ഒരു കോണ്‍കേവ് ലെന്‍സ് വയ്ക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം.
