പ്ലേറ്റിന്റെ പകുതിയും ഇവ കൊണ്ട് നിറക്കണമെന്നാണ് പലര്‍ക്കും. 

ഉച്ചയൂണിന് പഴവര്‍ഗവും പച്ചക്കറികളും എല്ലാവര്‍ക്കും പ്രധാനമാണ്. പ്ലേറ്റിന്റെ പകുതിയും ഇവ കൊണ്ട് നിറക്കണമെന്നാണ് പലര്‍ക്കും. പച്ചക്കറികള്‍ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാല്‍ പഴങ്ങള്‍ അങ്ങനെയല്ല. അതിന് ചില സമയമുണ്ട് എന്നാണ് പറയാറ്. അതേ ഊണിനോടൊപ്പം പഴങ്ങള്‍ കഴിക്കാമോ? പാടില്ല എന്നാണ് യുഎസിലെ ഗാര്‍ഷിക വിഭാഗത്തിന്‍റ കണ്ടെത്തല്‍.

കാരണം മറ്റൊന്നുമല്ല, പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന മധുരം തന്നെയാണ് പഴങ്ങളില്‍ ധാരാളമായി പ്രോട്ടീനും കലോറിയും ഫാറ്റും ഉണ്ട്. അതിനാല്‍ ഊണിനോടൊപ്പം പഴങ്ങള്‍ കഴിച്ചാല്‍ അത് നിങ്ങളുടെ ശരീരത്തിലെ കലോറി കൂട്ടും. കുറഞ്ഞത് ഊണിനും പഴങ്ങള്‍ കഴിക്കുന്നതിന് 30 മിനിറ്റ് ഇടവേള വേണം.