Asianet News MalayalamAsianet News Malayalam

നിങ്ങള്‍ ശ്രദ്ധിക്കാത്ത നെല്ലിക്കയുടെ ദോഷവശങ്ങള്‍

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് നിരവധി ​ഗുണങ്ങളാണുള്ളത്. വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവയാൽ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി നെല്ലിക്ക കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങൾ മികച്ചതാക്കുന്നു. 

Side Effects Of Amla Which You Arent Aware Of
Author
Thiruvananthapuram, First Published Sep 20, 2018, 10:57 AM IST

 

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് നിരവധി ​ഗുണങ്ങളാണുള്ളത്. വിറ്റാമിന്‍ സി, ആന്‍റിഓക്‌സിഡന്‍റ്, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവയാൽ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി നെല്ലിക്ക കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങൾ മികച്ചതാക്കുന്നു. വിറ്റാമിന്‍ സിയാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. 

പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്ക സ്‌ഥിരമായി കഴിക്കണം. നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രിയ സുഖമമാക്കുന്നു. ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ തടയാം. നെല്ലിക്കയിലുള്ള ആന്‍റി ഓക്‌സിഡന്‍റുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും. ദിവസവും  നെല്ലിക്ക കഴിച്ചാൽ അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. 

Side Effects Of Amla Which You Arent Aware Of

എന്നാല്‍ നെല്ലിക്കയുടെ ദോഷവശങ്ങള്‍ പലര്‍ക്കും അറിയില്ല. അത്തരത്തിലെ നെല്ലിക്കയുടെ ദോഷവശങ്ങള് എന്തൊക്കെയാണെന്ന് നമ്മുക്ക് നോക്കാം. 

 1. അമിത രക്തസ്രാവം 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇവ രക്തക്കുഴലിനുളളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. അതുവഴി രക്തയോട്ടം  കൂട്ടും. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദം (ബ്സഡ് പ്രഷര്‍) കുറയാന്‍ കാരണമാകും. മൂക്കിലൂടെ രക്തസ്രാവം വരുന്ന രോഗമുളളവര്‍ക്ക് ഇത് രക്തസ്രാവം കൂടാന്‍ കാരണമാകും. 
അതിനാല്‍ ഇത്തരം രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം നെല്ലിക്ക കഴിക്കുക. 

2. കരളിനെ ബാധിക്കും

ആന്‍റിഓക്‌സിഡന്‍റ്  ധാരാളമുളള നെല്ലിക്ക കരള്‍ രോഗങ്ങള്‍ക്കുളള ഉത്തമ പ്രതിവിധിയാണ്.   എന്നാല്‍ നെല്ലിക്ക അധികമായി കഴിച്ചാല്‍ അത് ലിവര്‍ എന്‍സയ്മുകളെ ധാരാളമായി ഉല്‍പാദിപ്പിക്കുകയും കരള്‍ തകരാറിലാകാനും സാധ്യതയുണ്ട്. നെല്ലിക്ക മാത്രം കഴിച്ചാല്‍ കരള്‍ രോഗം വരില്ല എന്നാല്‍ നെല്ലിക്കയോടൊപ്പം ഇഞ്ചി കൂടി ചേര്‍ത്ത് കഴിക്കുന്നത് ചില കരളിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. 

3. അസിഡിറ്റി 

വിറ്റാമിന്‍ സി  അടങ്ങിയിട്ടുളളതിനാല്‍ നെല്ലിക്ക അധികം കഴിച്ചാല്‍ അസിഡിറ്റിയുണ്ടാകാനുളള സാധ്യതയുണ്ട്. വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നതാണ് അസിഡിറ്റിക്ക് കാരണമാകുന്നത്. 

4. മലബന്ധം

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് വയറ്റിളക്കം ഉണ്ടാക്കാനും മലബന്ധം ഉണ്ടാക്കനും സാധ്യതയുണ്ട്. 

5. രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം ഉളളവര്‍ നെല്ലിക്ക അധികം കഴിക്കരുത്. പ്രത്യേകിച്ച് നെല്ലിക്ക അച്ചാര്‍. അതില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മര്‍ദ്ദം കൂട്ടും. ഉപ്പ് ധാരാളം കഴിക്കുന്നത് സോഡിയത്തിന്‍റെ അളവ് കൂട്ടും. അതുവഴി വ്യക്ക തകരാറിലാക്കും. 

6. ജലദോഷം

നെല്ലിക്ക പൊതുവേ നല്ല തണുത്ത ഫലമായതിനാല്‍ ഇവ അധികം കഴിക്കുന്നത് ജലദോഷം കൂടാനുളള സാധ്യതയുണ്ട്. ജസദോഷമുളളപ്പോള്‍ തേനിനോടൊപ്പം നെല്ലിക്ക കഴിച്ചാല്‍ കുഴപ്പമില്ല. 

7. അലര്‍ജി 

നെല്ലിക്ക കഴിക്കുന്നതിന് അലര്‍ജിയുളളവര്‍ക്ക് വയറുവേദന, ഛര്‍ദി, തലവേദ്ദന എന്നിവ ഉണ്ടാകാം. 

Follow Us:
Download App:
  • android
  • ios