മുടികൊഴിച്ചില്‍എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ്. കൊഴിച്ചിലിന്റെ വേഗം കണ്ട് കഷണ്ടിയാവുമോയെന്ന് പേടിക്കുന്നവരുണ്ട്. കഷണ്ടിയിലും സൗന്ദര്യമുണ്ടെന്ന് പറയുമെങ്കിലും. മുടി കൊഴിച്ചില്‍ തടയാന്‍ വേണ്ടി എത്ര രൂപ മുടക്കാനും തയ്യാറുള്ളവരുണ്ട്. എന്നാല്‍ പ്രതിവിധിക്ക് പകരം വേണ്ടത് സംരക്ഷണമാണ്. എന്തൊക്കെയാണ് അവയെന്ന് നോക്കാം.

1. പ്രോട്ടീനടങ്ങിയ മത്സ്യവും മാംസവും മറ്റും ഭക്ഷണത്തിലുള്‍പ്പെടുത്തുക.

2. തലയില്‍ എണ്ണ തിരുമ്മിപ്പിടിപ്പിച്ച് ദിവസം ഒരു തവണയെങ്കിലും മസാജ് ചെയ്യുക,

3. മാനസിക സമ്മര്‍ദ്ദം മുടികൊഴിച്ചിലുണ്ടാക്കും. സംഘര്‍ഷം മനസ്സിനെ കീ ഴ്പ്പെടുത്താതെ നോക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഇതിന് യോഗ, ധ്യാനം എന്നിവയൊക്കെ സഹായിക്കും.

4. തലയില്‍ താരനുളളവര്‍ക്ക് വേനല്‍ക്കാലത്ത് തല വിയര്‍ക്കുമ്പോള്‍ മുടികൊഴിച്ചില്‍ കൂടും. കറ്റാര്‍വാഴനീരുള്ള ഷാംപൂവോ മറ്റോ ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പ് ലഭിക്കും.

5. ഉള്ളി അല്ലെങ്കില് സവാള തൊലി കളഞ്ഞതിനു ശേഷം ചെറുതായി മുറിക്കുക. ഈ കഷണങ്ങള് മിക്സിയിലടിച്ച് നീരു പിഴിഞ്ഞ് തലയില്‍ തേക്കുക.

6. ധാരാളം വെള്ളം കുടിക്കുക. മുടിയുടെ ആരോഗ്യത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും വെള്ളം ആവശ്യമാണ്.

7. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്താല്‍ മുടി കൊഴിച്ചില്‍ കുറവുവരും.

8. നെല്ലിക്കപ്പൊടിയും നാരങ്ങാനീരും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക.

9. തേങ്ങാപ്പാല്‍ മുടികൊഴിച്ചിലിനെതിരെ ഉത്തമവസ്തുവാണ്. തലയില്‍ തേച്ചുപിടിപ്പിക്കുകയോ കഴിക്കുകയോ ഒക്കെ ചെയ്യാം.

10. ഗന്ധം സഹിക്കാന്‍ ബുദ്ധിമുട്ടാകുമെങ്കിലും. മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള മസാജ് വളരെ നല്ല പ്രതിവിധിയാണ്.