പച്ചക്കറികളും പഴങ്ങളും മറ്റ് വിഭവങ്ങളുമെല്ലാം കൂടി ഫ്രിഡ്ജില്‍ എല്ലായ്‌പോഴും പല തരം മണങ്ങള്‍ കലര്‍ന്നിരിക്കും. എന്നാല്‍ ഇത് ക്രമേണ അടുക്കളയെ പോലും മുഷിപ്പിക്കുന്ന രീതിയില്‍ അസ്വസ്ഥമാകുന്ന മണമാകാറുണ്ട്. 

ഫ്രിഡിജിനകത്ത് നിന്നുണ്ടാകുന്ന മണം ഇല്ലാതാക്കാന്‍ എന്തെല്ലാം ചെയ്യാം...

വൃത്തിയാക്കുമ്പോള്‍ സൂക്ഷിക്കാം

ഫ്രിഡ്ജ് വൃത്തിയാക്കാന്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക.  കൂടാതെ വൃത്തിയാക്കിയ ശേഷം ഒരു ചെറിയ പാത്രത്തില്‍ ബേക്കിംഗ് സോഡയെടുത്ത് ഫ്രിഡ്ജിലെ മുകള്‍ ഷെല്‍ഫുകളില്‍ ഏതിലെങ്കിലും വയ്ക്കുക. അകത്തുണ്ടാകുന്ന വിവിധ മണങ്ങളെ പിടിച്ചെടുക്കതാനാണ് ഈ ബേക്കിംഗ് സോഡ പ്രയോഗം. ഇത് ആഴ്ചയിലൊരിക്കല്‍ മാറ്റുകയും വേണം. 

വനിലയോ വിനാഗിരിയോ ഉപയോഗിക്കാം...

ഒരു പഞ്ഞിക്കെട്ടില്‍ അല്‍പം വനില മുക്കി അത് ഫ്രിഡ്ജിനകത്ത് തുറന്ന് വയ്ക്കുന്നതോ, പാത്രത്തില്‍ വിനാഗിരി വയ്ക്കുന്നതോ മുഷിപ്പിക്കുന്ന മണങ്ങളെ ഇല്ലാതാക്കാന്‍ ഉപകരിക്കും. ഇതും ആഴ്ചയിലൊരിക്കല്‍ മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണേ. 

പഴകാന്‍ സാധ്യതയുള്ള ഭക്ഷണം കരുതലോടെ സൂക്ഷിക്കാം

പെട്ടെന്ന് പഴകുന്ന, കറികള്‍ പോലത്തെ ഭക്ഷണം അധികവും താഴെയുള്ള ഷെല്‍ഫുകളില്‍ വയ്ക്കാതിരിക്കുക. എപ്പോഴും കണ്ണെത്തുന്നയിടത്തായാല്‍ ഉപയോഗിച്ചില്ലെങ്കിലും സമയം കഴിഞ്ഞാല്‍ എടുത്തുമാറ്റാന്‍ ഓര്‍മ്മിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

പാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍..

ഫ്രിഡ്ജിനകത്ത് ഭക്ഷണം സൂക്ഷിക്കാനായി പാത്രങ്ങള്‍ തെരഞ്ഞെുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. അടപ്പ് നല്ല രീതിയില്‍ അമര്‍ന്നുകിടക്കുന്ന പാത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍. ഇല്ലെങ്കില്‍ ഇതിനകത്ത് കൂടിയും മണങ്ങള്‍ പെട്ടെന്ന് പുറത്താകാന്‍ സാധ്യതയുണ്ട്.