പുരുഷന്മാർ സോയ പാൽ കുടിച്ചാൽ എന്താകും സംഭവിക്കുക.
പുരുഷന്മാർ സോയ പാൽ കുടിച്ചാൽ എന്താകും സംഭവിക്കുക. പുരുഷന്മാർ സോയ പാൽ കുടിച്ചാൽ ബീജങ്ങളുടെ എണ്ണം വർദ്ധിക്കുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. എന്നാൽ ഹാര്‍വേഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിൽ പറയുന്നത് മറ്റൊന്നാണ്.സോയ പാല്‍ പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണം കുറയ്ക്കുന്നുണ്ടെന്നാണ് പഠനം. സോയ ഉല്‍പന്നങ്ങള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവു കുറയുന്നതായി പഠനത്തില്‍ പറയുന്നത്.
എന്നാൽ പ്രമേഹം കുറയ്ക്കാൻ സോയ പാൽ നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സോയ പാൽ കുടിക്കുന്നത് ഉത്തമമാണ്. ധാരാളം കാൾഷ്യം അടങ്ങിയ ഒന്നാണ് സോയ. സോയയില്‍ ധാരാളം വിറ്റമിന്‍ ബി, വിറ്റമിന്‍ എ (കരോട്ടിന്‍), ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്.
സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ലൊരു ഭാഗം കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കും. സോയ കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ സോയ കഴിക്കുന്നത് ഏറെ നല്ലതാണ്. അമിതവണ്ണമുള്ളവർ സോയ പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്.കാരണം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ മാറാൻ സോയ പാൽ സഹായിക്കും.
