ചേരുവകള്‍
അരിപ്പൊടി- ഒരു കിലോ
മൈദ- കാല്‍ കിലോ
റോബസ്റ്റ പഴം- രണ്ട് എണ്ണം
ബേക്കിങ് സോഡ- അല്‍പ്പം
ശര്‍ക്കര- ഒരു കിലോ
വെള്ളം- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിപ്പൊടി, മൈദ എന്നിവ ചേര്‍ത്തെടുക്കുക. ഇതിലേക്ക് റോബസ്റ്റ പഴം, ബേക്കിങ് സോഡ, ശര്‍ക്കര പാനി എന്നിവ ചേര്‍ത്ത് കുഴച്ചെടുക്കുക. നന്നായി കുഴച്ചെടുത്തശേഷം രണ്ടു-മൂന്നു മണിക്കൂര്‍ അടച്ചുവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. നേരത്തെ കുഴച്ചെടുത്ത മിശ്രിതം, ഉരുള പോലെ ഉരുട്ടിയെടുത്ത്, ഓരോന്നായി എണ്ണ ചൂടായ പാത്രത്തിലേക്ക്, ഇട്ട് വേവിച്ച് കോരിയെടുക്കുക. ഇപ്പോള്‍ ഉണ്ണിയപ്പം തയ്യാറായിക്കഴിഞ്ഞു...
