പുഷ്പ ദേവി എന്ന ഇന്ത്യോനേഷ്യക്കാരി മകനോടൊപ്പം എവിടെ പോയാലും ചോദിക്കും അനിയനാണോ എന്ന്. ഇവര്‍ക്ക് 50 വയസുണ്ട് എന്നാല്‍ ഇവരെ കാണുന്ന ആരും പറഞ്ഞ് പോകും അമ്പത് വയസോ?. ഇന്‍സ്റ്റഗ്രാമില്‍ ഇവരെ പിന്തുടരുന്നവരുടെ എണ്ണം ലക്ഷങ്ങളാണ്. അടുത്തിടെ ഒരു ഇന്തോനേഷ്യന്‍ മാധ്യമം ഇവരുടെ വാര്‍ത്ത നല്‍കിയതോടെയാണ് ഇവര്‍ അന്തര്‍ദേശീയ മാധ്യമങ്ങളിലും വൈറലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുഷ്പത്തെ പറയുന്നു തന്‍റെ രണ്ട് ആണ്‍മക്കളുമായി പുറത്ത് പോകുമ്പോള്‍ അനിയനാണോ, കാമുകനാണോ എന്നോക്കെ ചോദിക്കുന്നവര്‍ ഏറെയാണെന്ന്. ഹാഡി ജനിറ്റിക്സ് എന്ന കമ്പനി നടത്തുകയാണ് പുഷ്പ ദേവി. ഇവരുടെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം രണ്ടരലക്ഷത്തോളം. 

ദിവസവും വ്യായമം ചെയ്യും എന്നതാണ് തന്‍റെ സൗന്ദര്യ രഹസ്യം എന്ന് ഇവര്‍ പറയുന്നു. തന്‍റെ വര്‍ക്ക് ഔട്ട് വീഡിയോകളും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.