വിവാഹമോചനം ഇന്ന് വളരെയധികം കൂടുതലായി കാണപ്പെടുന്നു.

വിവാഹമോചനം ഇന്ന് വളരെയധികം കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു പഠനത്തിനും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. വിവാഹമോചിതര്‍ പൊതുവെ ജീവിതത്തില്‍ സംത്യപ്ത്തരല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പല തരത്തിലുളള മാനസിക പ്രശ്നങ്ങളും അവരെ തേടിയെത്താം. ഇത് ഇവരില്‍ പുകവലി പോലുളള ശീലങ്ങള്‍ ഉണ്ടാക്കനും ഇടയുണ്ട്. അതുവഴി അവരുടെ ആയുസ്സ് കുറയുമെന്നാണ് അരിസോണ സര്‍വകലാശാല ഗവേഷകര്‍ പറയുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

മരണനിരക്കും വിവാഹമോചനവും തമ്മിലുളള ബന്ധത്തെ കുറിച്ച് പഠനം നടത്തിയപ്പോഴാണ് ഗവേഷകര്‍ ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്തിയത്. വിവാഹിതരെ അപേക്ഷിച്ച് വിവാഹമോചിതരോ പിരിഞ്ഞു താമസിക്കുന്നവരോ ആയവർക്ക് മരണസാധ്യത 46 ആണെന്നും കണ്ടെത്തി.