Asianet News MalayalamAsianet News Malayalam

ചർമം തിളങ്ങാന്‍ ആറ് വഴികള്‍

superfoods for the face
Author
First Published Jan 31, 2018, 3:27 PM IST

ഓരോചർമത്തിനും ഒരു കഥ പറയാനുണ്ടാകും. പുറത്തെ ആവരണം അകത്തെ യാഥാർഥ്യം പ്രതിഫലിപ്പിക്കും. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വർജിക്കുന്നതും ചർമസംരക്ഷണത്തിൽ പ്രധാനമാണ്​. ചർമസംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം: 

1. ഒാട്​സ്​

superfoods for the face

എല്ലാതരം ചർമങ്ങളിലും സൗന്ദര്യവർധക വസ്​തുവായി മാറാൻ ഒാട്​സിന്​ കഴിയും. ഒാട്​സ്​ ചർമത്തി​ന്‍റെ നിറം കൂടാനും തിളക്കം കൂട്ടാനും സഹായകമാണ്​. തേനു​മായോ ബദാം പാലുമായോ ചേർത്തും ഒാട്​സ്​ സൗന്ദര്യവർധനവിനായി ഉപയോഗിക്കാറുണ്ട്​. മുഖം വൃത്തിയായി കഴുകാനും ഇവ സഹായകം. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായകമാണ്​.  

2. ഗ്രീൻ ടീ

superfoods for the face

ഗ്രീൻ ടീ ഒൗഷധ ഗുണമുള്ള ചായ ഇനമാണ്​. മുഖത്ത്​ വെയിലേറ്റ്​ വീഴുന്ന കറുത്ത പാടുകൾ കുറക്കാനും അൾട്രാവയലറ്റ്​ കിരണങ്ങൾ കാരണമുണ്ടാകുന്ന പരിക്കുകൾ കുറക്കാനും തണുത്ത ഗ്രീൻ ടീ ബാഗ്​ ഉപയോഗിക്കുന്നു. ടീ ബാഗ്​ 30 മിനിറ്റ്​ ഫ്രഡ്​ജിൽ സൂക്ഷിച്ച ശേഷം കൺപോളകളിൽ ഉപയോഗിക്കാം. ഇവയിലെ വിറ്റാമിൻ സാന്നിധ്യം കണ്ണിലെ നീർക്കെട്ട്​ കളയാനും മുഖത്തെ കലകൾ ഇല്ലാതാക്കാനും സഹായിക്കും. 

3. കസ്​കസ്​ 

superfoods for the face

കസ്​കസ്​ ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ഇ, ഒമേഗ കൊഴുപ്പ്​ ആസിഡ്​ എന്നിവയാൽ സമ്പന്നമാണ്​. പല ക്രീമുകളിലും സിറങ്ങളിലും കസ്​കസ്​ ചേർക്കാറുണ്ട്​. വെളിച്ചെണ്ണയും കസ്​കസും ​ചേർത്ത്​ മുഖകാന്തി വർധിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്​. 

4. ആപ്പിൾ വിനാഗിരി

superfoods for the face

ആപ്പിളിൽ നിന്ന്​ വേർതിരിച്ചെടുക്കുന്ന വിനാഗിരി മുഖത്തെ നിർജീവ കോശങ്ങളെ നീക്കാനും തിളക്കം നൽകാനും സഹായിക്കും. ഒരു ടേബിൾ സ്​പൂൺ ആപ്പിൾ വിനാഗിരി രണ്ട്​ കപ്പ്​ വെള്ളത്തിൽ കലർത്തിയ ശേഷം ഫ്രിഡ്​ജിൽ സൂക്ഷിക്കുക. എല്ലാദിവസവും രാത്രി രണ്ടോ മൂന്നോ തുള്ളി ഉറങ്ങുന്നതിന്​ മുമ്പായി മുഖത്ത്​ പ്രയോഗിക്കുക. 

5. വെണ്ണപ്പഴം (അവൊക്കേഡോ)

superfoods for the face

മുഖാവരണത്തിന്​ മികച്ച സംരക്ഷണം നൽകാൻ ആവശ്യമായ വസ്​തുക്കൾ ഇൗ പഴത്തിൽ അടങ്ങിയിട്ടുണ്ട്​. വിറ്റാമിൻ എ, ഇ എന്നിവയുടെ സാന്നിധ്യവും ആൻറി ഒാക്​സിഡൻറ്​ ഘടകങ്ങളും മുഖത്തെ വരണ്ടുണങ്ങന്നതിൽ നിന്ന്​ ​പ്രതിരോധിക്കുന്നു. 

6. അക്കയ്​ബെറി പഴം

superfoods for the face

ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളും പ്രായമാകുന്നതിനെ പ്രതിരോധിക്കാൻ കഴിവുള്ള പദാർഥങ്ങളുടെ സാന്നിധ്യവും മുഖത്തിന്​ സംരക്ഷണ കവചം ഒരുക്കുന്നു. സ്​ട്രോബറിയും അക്കയ്​ബറിയും ചേർത്തുള്ള മിശ്രിതം മുഖത്ത്​ പ്രയോഗിച്ചാൽ മികച്ച ഫലമുണ്ടാകും.  

 

Follow Us:
Download App:
  • android
  • ios