ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മധുരക്കിഴങ്ങ്. ധാരാളം ഫൈബര്‍ അടങ്ങിരിക്കുന്ന ഇതു പ്രമേഹരോഗികള്‍ക്കു പോലും കഴിക്കാന്‍ കഴിയും ഒപ്പം ദഹനത്തിന് ഏറെ സഹായകമാകുകയും ചെയ്യും. എന്നാല്‍ മധുരക്കിഴങ്ങു പുഴുങ്ങിയ വെള്ളം കുടിച്ചാല്‍ ഗുണം അത്ഭുതപ്പെടുത്തുമെന്നു റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി 20 ദിവസം മധുരകിഴങ്ങ് പുഴുങ്ങിയ വെള്ളം കുടിച്ചാല്‍ വയറ് കുറയ്ക്കാന്‍ സഹായിക്കും.

വിറ്റാമിന്‍ എ സമ്പന്നമാണ് ഈ വെള്ളം അതിനാല്‍ ഇത് കുടിക്കുന്ന കാഴ്ച ശക്തിക്ക് നല്ലതാണ്.

ഈ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന കരാറ്റിനോയ്ഡ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയും എന്നാണ് ഒരു വാദം.

പ്രോട്ടീന്‍ അടങ്ങിയതിനാല്‍, മാംസ ആഹാരം പ്രിയരല്ലാത്തവര്‍ക്ക് അതിന് പകരം മധുരകിഴങ്ങ് പുഴുങ്ങിയ വെള്ളം ഉപയോഗിക്കാം.

മധുരകിഴങ്ങ് പുഴുങ്ങിയ വെള്ളത്തില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറ് കുറയാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.