മാരകമായ പുതിയൊരു  ലൈംഗികരോഗമാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം. 

മാരകമായ പുതിയൊരു ലൈംഗികരോഗമാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം. ബ്രിട്ടീഷ്‌ അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ ഹെല്‍ത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഈ രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ശരീരത്തിലെ ആന്‍റിബോഡികളെ നശിപ്പിക്കുന്നു. അശ്രദ്ധകരമായ ലൈംഗികബന്ധത്തിലൂടെയാണ് ഈ രോഗം പകരുന്നത്.

എയ്ഡ്സിനെ കാലും മാരകമായ ലൈംഗികരോഗമെന്നാണ് ഗവേഷകര്‍ ഇതിനെ വിലയിരുത്തുന്നത്. പുരുഷന്മാര്‍ക്ക് ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. ഇടയ്ക്ക് ചിലപ്പോള്‍ എരിച്ചിലും വേദനയും തോന്നാം. 

സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടയില്‍ വേദന, യോനിയില്‍ നിന്നും ഡിസ്ചാര്‍ജ്, ആര്‍ത്തവസമയം അല്ലെങ്കില്‍ പോലും ബ്ലീഡിങ് ഉണ്ടാകുക എന്നിങ്ങനെയും ലക്ഷണങ്ങള്‍ കാണിക്കാം. മൂത്രനാളിയില്‍ അണുബാധ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്. ക്യത്യമായി രോഗ നിര്‍ണ്ണയം നടത്തി ചികിത്സ നടത്തണം. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പടെ പല പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.