ഭയപ്പെടുത്തുന്ന രീതിയില്‍ സിക വൈറസ് പടരുന്നു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുരില്‍ ഏഴുപേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തി കൊതുകുകളാണു സിക വൈറസ് പരത്തുന്നത്
ഭയപ്പെടുത്തുന്ന രീതിയില്‍ സിക വൈറസ് പടരുന്നു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുരില്‍ ഏഴുപേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തി കൊതുകുകളാണു സിക വൈറസ് പരത്തുന്നത്. വൈറസ് ശരീരത്തില്‍ ബാധിച്ചതിനു ശേഷം അത് പുറത്തുവരാന്‍ മൂന്നു മുതല്‍ 14 ദിവസം വരെ വേണ്ടിവരും. തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ യാതൊരു ലക്ഷണവും ഇല്ല എന്നതാണ് ഈ വൈറസിന്‍റെ പ്രത്യേകത.
പനി, ശരീരത്തിലെ ചുവന്ന പാടുകളും തടിപ്പും, കണ്ണുകളിലെ ചുവപ്പ് , പേശികള്‍ക്കും സന്ധികള്‍ക്കും ശക്തമായ വേദന, ദേഹാസ്വാസ്ഥ്യം, തലവേദന എന്നിവ ഉണ്ടാകാം. ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തി കൊതുകുകള്‍ തന്നെയാണ് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നിവയും പരത്തുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സിക വൈറസ് ബാധിച്ച ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്കു വൈറസ് പടരും. അതിനാല്‍ ഗര്‍ഭിണികള്‍ ഇത്തര ലൈംഗികബന്ധം, വൈറസ് ബാധിച്ചയാളുടെ രക്തം ഏതെങ്കിലും തരത്തില്‍ രോഗമില്ലാത്തയാള്‍ സ്വീകരിച്ചാല്‍ ഒക്കെ രോഗം വരാനുളള സാധ്യതയുണ്ട്. രോഗം പരിശോധനയിലോടെ കണ്ടെത്തുക എന്നതാണ് പ്രധാനം.
പ്രഭാതത്തിലും വൈകിട്ടും കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും വളരെയധികം ശ്രദ്ധിക്കുക.
