പ്രായമാകുന്തോറും മിക്കവരുടെയും കണ്ണുകളില്‍ ഒരു മഞ്ഞ നിറം കാണാറുണ്ട്.
പ്രായം കൂടുംതോറും മിക്കവരുടെയും കണ്ണുകളില് ഒരു മഞ്ഞ നിറം കാണാറുണ്ട് . ഇത്തരത്തില് ഒന്നില് കൂടുതല് പാടുകള് ഉള്ളവര് ഒന്ന് ശ്രദ്ധിക്കണം. Hard drusen എന്നാണ് ഈ മഞ്ഞ പൊട്ടിന് ഗവേഷകര് വിളിക്കുന്നത്. കാത്സ്യവും ഫാറ്റും ചേര്ന്ന് റെറ്റിനയുടെ താഴെയാണ് ഈ മഞ്ഞപൊട്ട് ഉണ്ടാകുന്നത്. ഇത് വളരെ സ്വാഭാവികമാണെങ്കിലും ചിലപ്പോള് ഡിമെന്ഷ്യയുടെ ലക്ഷണമാകാമെന്ന് ഗവേഷകര് പറയുന്നു.
ഇത്തരത്തില് ഒന്നില് കൂടുതല് പാടുകള് ഉള്ള 25 ശതമാനം ആളുകളിലും അൽഷിമേഴ്സ് രോഗലക്ഷണം കണാറുണ്ട്. വടക്കന് അയര്ലൻഡിലെ ഒരു സര്വകലാശാലയില് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്. 60 മുതല് 92 വയസ്സു വരെയുള്ള 117 രോഗികളില് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്. അതിനാല് ഇത്തരത്തില് ഒന്നില് കൂടുതല് മഞ്ഞ പാടുളളവര് ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.
