പ്രമേഹം ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രമേഹരോഗികള്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കാനുളള നിയന്ത്രണവും ഉണ്ട്. 

ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. പ്രമേഹരോഗികള്‍ക്ക് കപ്പ കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ ഉത്തരം പാടില്ല എന്നാണ്. ക​പ്പ, ചേ​മ്പ്, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ കഴിക്കാന്‍ പാടില്ല. കാരണം അ​വ​യു​ടെ ജി​ഐ ഏ​താ​ണ്ട് 100 ആ​ണ്. 

അതുപോലെ മറ്റൊരു സംശയം മാമ്പഴം കഴിക്കാമോ എന്നതാണ്. മാമ്പഴം കഴിച്ചാല്‍ പ്രമേഹക്കാര്‍ക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല. മാത്രമല്ല പ്രമേഹം വരാതെ തടയാനും മാമ്പഴത്തിന് കഴിയുമെന്ന് ഓസ്ട്രേലിയയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുപ്രകാരം ഒരാള്‍ക്ക് 55 ശതമാനം കാര്‍ബോഹൈഡ്രേറ്റും 45 ശതമാനം പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് ആവശ്യം. അത്താഴത്തിന് ശേഷം ഒരു മാമ്പഴം കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് നിലനിര്‍ത്താന്‍ സഹായിക്കും.