Asianet News MalayalamAsianet News Malayalam

ക്യാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ നാല് ടെസ്റ്റുകള്‍

Tests for the diagnosis of cancer
Author
First Published Feb 24, 2018, 3:39 PM IST

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.

ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​. ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ മഹാമാരിയെ ഫലപ്രദമായി നേരിടാം. 

Tests for the diagnosis of cancer

രോഗ നിര്‍ണ്ണയം ഇവിടെ വളരെ പ്രധാനമാണ്. മിക്കപ്പോഴും ഇത് വൈകിയ വേളയില്‍ ആകാനും സാധ്യതയുണ്ട്. ഇത് രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഈ നാല് ടെസ്റ്റുകള്‍ കാന്‍സറിനെ നേരത്തെ കണ്ടെത്താന്‍ സഹായിക്കും. 

1. AMAS (Anti-malignin antibody screen test)

തുടക്കത്തില്‍ തന്നെ ക്യാന്‍സര്‍ കണ്ടെത്താന്‍ വളരെ സഹായകമാണ് ഈ ടെസ്റ്റ്‌.  ഈ ടെസ്റ്റിലൂടെ ആദ്യമേ രോഗം കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ്. 

2. Cancer Marker Tests 

രോഗപ്രതിരോധ ശേഷി പരിശോധിക്കാന്‍ ആണ് ഈ ടെസ്റ്റ്‌. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കണ്ടെത്താന്‍ സാധിക്കും. അർബുദ കോശങ്ങൾ വളര്‍ച്ച പ്രാപിക്കുന്നതിന് മുന്‍പു തന്നെ ക്യാന്‍സര്‍ കണ്ടെത്താന്‍ ഈ ടെസ്റ്റ് കൊണ്ട് സാധിക്കും. 

3. Biological Terrain Assessment (BTA) 

കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ്‌ ആണ് ഇത്. രോഗിയുടെ തുപ്പല്‍, രക്തം, മൂത്രം എന്നിവയാണ് പരിശോധിക്കുന്നത്.  

4. DR-70

പതിമൂന്നുതരത്തിലെ  കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കണ്ടെത്താന്‍ ഈ ബ്ലഡ്‌ ടെസ്റ്റ്‌ സഹായിക്കും. ശ്വാസകോശം, സ്തനം, കരള്‍, തൈറോയ്ഡ് അങ്ങനെ പതിമൂന്നു തരത്തിലെ ക്യാന്‍സര്‍ ഇതില്‍ കണ്ടെത്താന്‍ കഴിയും.

Follow Us:
Download App:
  • android
  • ios