Asianet News MalayalamAsianet News Malayalam

പ്രമേഹരോ​ഗികൾ തക്കാളി കഴിക്കാമോ ?

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് തക്കാളി. ദിവസവും തക്കാളി കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. ധാരാളം വിറ്റാമിനുകളും കാൽഷ്യവും അടങ്ങിയ ഒന്നാണ് തക്കാളി. ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ് ബോ​ണ്‍ മാ​സ് കൂട്ടി ​ഓ​സ്റ്റി​യോ​പൊ​റോ​സി​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞ് ദ്ര​വി​ച്ച് പൊട്ടാ​നും ഒ​ടി​യാ​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

The Benefits of Eating Tomatoes for Diabetics
Author
Trivandrum, First Published Sep 25, 2018, 9:56 PM IST

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് തക്കാളി. ദിവസവും തക്കാളി കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. ധാരാളം വിറ്റാമിനുകളും കാൽഷ്യവും അടങ്ങിയ ഒന്നാണ് തക്കാളി. ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ് ബോ​ണ്‍ മാ​സ് കൂട്ടി ​ഓ​സ്റ്റി​യോ​പൊ​റോ​സി​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞ് ദ്ര​വി​ച്ച് പൊട്ടാ​നും ഒ​ടി​യാ​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു, എ​ല്ലു​ക​ളു​ടെ ബ​ല​ക്ഷ​യം കു​റ​യ്ക്കു​ന്നു.

പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കാ​ൻ ത​ക്കാ​ളി ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ത​ക്കാ​ളി​യി​ലു​ള​ള ക്രോ​മി​യം, നാ​രു​ക​ൾ എ​ന്നി​വ​യും ഷു​ഗ​ർ നി​യ​ന്ത്രി​ത​മാ​ക്കു​ന്നു.ത​ക്കാ​ളി​യി​ലെ ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​കം. പ്ര​മേ​ഹ​ബാ​ധി​ത​രെ വൃ​ക്ക​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​ന് അ​തു ഗു​ണ​പ്ര​ദം. ത​ക്കാ​ളി​ക്കു ക​ലോ​റി കു​റ​വാ​യ​തി​നാ​ൽ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

ത​ക്കാ​ളി ശീ​ല​മാ​ക്കി​യാ​ൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കാ​മെ​ന്ന് ചി​ല പ​ഠ​ന​ങ്ങ​ൾ പറയുന്നു. ശ്വാ​സ​കോ​ശം, ആ​മാ​ശ​യം, വാ​യ, തൊ​ണ്ട, കു​ട​ൽ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ലെ​യും കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കാം. ത​ക്കാ​ളി​യി​ലെ ലൈ​കോ​പീ​ൻ എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ൻ​റാ​ണ് ഈ ​സി​ദ്ധി​ക്കു പി​ന്നി​ൽ. തടി കുറയ്ക്കാൻ ഏറ്റവും നല്ലതാണ് തക്കാളി. തക്കാളിയിൽ ജ​ലാം​ശ​വും നാ​രു​ക​ളും ധാ​രാ​ളം അടങ്ങിയിട്ടുണ്ട്. അ​തി​നാ​ൽ സാലഡുകളിൽ ചേർത്തു കഴിച്ചാൽ വ​ള​രെ​വേഗം വ​യ​റു​നി​റ​യും. അ​ധി​ക ക​ലോ​റി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​ങ്ങ​നെ ഒ​ഴി​വാ​ക്കാം. അ​തു ശീ​ല​മാ​ക്കി​യാ​ൽ ക്ര​മേ​ണ തൂ​ക്കം കു​റ​യും. ആ​പ്പി​ളി​നൊ​പ്പം സാ​ല​ഡി​ൽ ചേ​ർ​ത്തു ക​ഴി​ക്കാം.

ത​ക്കാ​ളി​യി​ൽ പൊട്ടാ​സ്യം ധാ​രാ​ളം അടങ്ങിയിട്ടുണ്ട്. ര​ക്ത​സമ്മ​ർ​ദം (ബി​പി) നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു പൊട്ടാ​സ്യം സ​ഹാ​യ​കം. സോ​ഡി​യം അ​ട​ങ്ങി​യ ഭ​ക്ഷ​ണം അ​മി​ത​മാ​യി ക​ഴി​ക്കു​ന്പോ​ഴാ​ണ് ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​ന്ന​ത്. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യു​ള​ള സോ​ഡി​യം പു​റ​ന്ത​ള​ളു​ന്ന​തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം. ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്രി​ത​മാ​കു​ന്ന​തി​ലൂ​ടെ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കാം.ത​ക്കാ​ളി​യി​ലു​ള​ള ലൈ​കോ​പീ​ൻ, വി​റ്റാ​മി​ൻ എ, ​സി, നാ​രു​ക​ൾ, ക​രോട്ടി​നോ​യ്ഡു​ക​ൾ എ​ന്നി​വ​യു​ടെ യോ​ജി​ച്ചു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹൃ​ദ​യ​രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. 

Follow Us:
Download App:
  • android
  • ios