കൂര്‍ക്കംവലി പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.
കൂര്ക്കംവലി പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കൂര്ക്കം വലിയുടെ പ്രധാന കാരണം അമിതവണ്ണം എന്നും പറയപ്പെടുന്നു. ചിലര്ക്ക് പാരമ്പര്യമായും കൂര്ക്കംവലി ഉണ്ടാകാം. കൂടാതെ രാത്രിയിലെ മദ്യപാനവും കൂര്ക്കം വലി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകുന്ന ഘടകമാണ്. അതുപോലെ തന്നെ പൂര്ണമായും മലര്ന്ന് കിടന്നുളള ഉറക്കം കൂര്ക്കം വലിയുടെ പ്രധാന കാരണമാണ്.
കൂര്ക്കംവലി ഹൃദയത്തെ പോലും ബാധിക്കാം. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല് ശക്തിയുടെ ശ്വാസംകോശം ഉളളിലേക്ക് വായുവലിച്ചെടുക്കുകയും ആ സമയത്ത് നെഞ്ചിനുളളില് നെഗറ്റീവ് പ്രഷര് വര്ദ്ധിക്കുകയും ചെയ്യും. ശരീര ഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക , തണുത്ത ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക. മദ്യപാനം, പുകവലി, ലഹരി പൂര്ണ്ണമായും ഉപക്ഷേിക്കുക എന്നിവയാണ് ഇതിന്റെ ചികിത്സ.
ഒരു വശം ചരിഞ്ഞ് കിടന്നുറങ്ങുക. തല കൂടുതല് ഉയര്ത്തിവയ്ക്കുന്നത് കൂര്ക്കം വലിയുണ്ടാക്കും. അതുകൊണ്ട് തലയിണ ഒഴിവാക്കുക. അതുപോലെ തന്നെ കൂര്ക്കം വലിയുളളവര് മൃദുവായ മെത്ത ഒഴിവാക്കണം. കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. മിതമായി ഭക്ഷണം കഴിക്കാന് ശ്രദ്ധിക്കുക.
