ദിവസത്തില്‍ ഒരു നേരമെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം പുറത്ത് നിന്ന് കഴിക്കുന്നവര്‍ ഉറപ്പായും ഈ വിഷം കഴിക്കുന്നുണ്ട്. ഡയറ്റിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും പേരില്‍ പഞ്ചസാരയും ഉപ്പുമെല്ലാം ഉപേക്ഷിക്കുന്നവര്‍ പോലും ഈ വെളുത്ത വിഷത്തെ ഭക്ഷിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. സോഡിയം ഗ്ലൂട്ടാമേറ്റ് അഥവാ മോണോ സോഡിയം ഗ്ലൂട്ടാമേറ്റാണ് ഈ വിഷവസ്തു. 

പഞ്ചസാര പോലെ തോന്നുന്ന വെളുത്ത പൊടിയാണ് സോഡിയം ഗ്ലൂട്ടാമേറ്റ്. മിക്ക ഭക്ഷണ ശാലകളിലും സൂപ്പുകളിലടക്കം സോഡിയം ഗ്ലൂട്ടാമേറ്റ് ചേര്‍ക്കുന്നുണ്ടെന്നാണ് പഠനം. ഭക്ഷണത്തോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും അധികം ഭക്ഷണം അകത്താക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സോഡിയം ഗ്ലൂട്ടാമേറ്റ് ചെയ്യുന്നത്. 

പാക്ക് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ചിപ്പ്സുകള്‍, സൂപ്പുകള്‍, ബിയര്‍ എന്നിവയിലും സോഡിയം ഗ്ലൂട്ടാമേറ്റ് ചേര്‍ക്കുന്നുണ്ട്. 1.5 ഗ്രാമില്‍ അധികം സോഡിയം ഗ്ലൂട്ടാമേറ്റ് ശരീരത്തില്‍ എത്തുന്നത് അപകടകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. തലച്ചോറില്‍ ഭക്ഷണത്തെക്കുറിച്ച് അമിത താല്‍പര്യം ഉണ്ടാക്കുന്നതോടൊപ്പം രുചി തിരിച്ചറിയാനുള്ള രസമുകുളങ്ങളുടെ കഴിവും ഈ കെമിക്കല്‍ നശിപ്പിക്കുന്നുണ്ട്. സോഡിയം ഗ്ലൂട്ടാമേറ്റ് ഉപയോഗിക്കുന്നവരില്‍ പ്രമേഹത്തിന് സാധ്യതകളും കൂടുതലാണ്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൈപ്പര്‍ ടെന്‍ഷന്‍, അഡ്രിനാലിന്‍ ഗ്രന്ധിയുടെ പ്രവര്‍ത്തനം തകരാറിലാക്കാനും ഈ കെമിക്കലിന് സാധിക്കുന്നു.