ചെറുപ്പം മുതല്‍ക്കേ സാഹസികത ഏറെ ഇഷ്‌ടപ്പെട്ടിരുന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. പേര് ഇവാ ക്ലെയ്റെ. ഇപ്പോള്‍ അവള്‍ക്ക് 31 വയസുണ്ട്. വിമാനത്തില്‍ പൈലറ്റായി ജോലി ചെയ്യുകയാണ് അവള്‍. ഇന്‍സ്റ്റാഗ്രാമില്‍ ഇവാ ക്ലെയ്റെയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്നെ 67000ല്‍ ഏറെ ഫോളോവേഴ്‌സ്‌ ഉണ്ട്. നെതര്‍ലന്‍ഡ്സ് സ്വദേശിയായ ഇവാ ക്ലെയ്റെ, ഇപ്പോള്‍ ബോയിംഗ് 373 വിമാനമാണ് പറത്തുന്നത്. തങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം പറത്തിയത് ഒരു വനിത ആണെന്ന് അറിയുന്ന യാത്രക്കാര്‍, ഇവാ ക്ലെയ്റെയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്ക് കൂട്ടാറുണ്ട്. ഇപ്പോള്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ജോലി ചെയ്യുന്ന ഇവാ ക്ലെയ്റെ ഉടന്‍തന്നെ ഹോങ്കോങിലേക്കുള്ള ബോയിംഗ് 747 വിമാനം പറത്താന്‍പോകുന്നതിന്റെ ആവേശത്തിലാണ്. ജോലി സംബന്ധമായ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നതിന് ഒരു ഉദ്ദേശമുണ്ടെന്ന് ഇവാ ക്ലെയ്റെ പറയുന്നു. തന്റെ പാത പിന്തുടര്‍ന്ന് കൂടുതല്‍ സ്‌ത്രീകള്‍ ഈ രംഗത്തേക്ക് വരണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറയുന്നു.

Listen to the rhythm of the atis 😜🎶 - starting the workweek 😉 ✈️

A post shared by Eva Claire ✈️ (@flywitheva) on