Asianet News MalayalamAsianet News Malayalam

അന്ന് 110 കിലോ, ഇന്ന് 83 കിലോ; ഏഴ് മാസം കൊണ്ട് 27 കിലോ കുറച്ചത് ദിവസവും 3 ലിറ്റർ വെള്ളം കുടിച്ച്

വെള്ളം കുടിച്ചാൽ തടി കുറയുമോ എന്നത് പലരുടെയും സംശയമാണ്.അതിന് ഉത്തമ ഉദാഹരണമാണ് 29കാരനായ അമിത്  ഹിറേമത്‌ എന്ന യുവാവ്. ദിവസവും 3 ലിറ്റർ വെള്ളം കുടിച്ചാണ് അമിത് തന്റെ തടി കുറച്ചത്. 110 കിലോയായിരുന്ന അമിത്തിന് ഇപ്പോൾ 83 കിലോയാണ് ഭാരം. ഏഴ് മാസം കൊണ്ടാണ് അമിത് തടി കുറച്ചത്. 

This guy lost 27 kgs by drinking three litres of water daily
Author
Trivandrum, First Published Sep 21, 2018, 8:40 PM IST

വലിച്ചുവാരി ആഹാരം കഴിച്ച്‌ അവസാനം തടി കുറയ്‌ക്കാന്‍ പ്രയാസപ്പെടുന്നവരാണ്‌ ഇന്ന്‌ അധികവും. തടി കുറയ്‌ക്കാന്‍ പട്ടിണി പോലും കിടക്കുന്നവരുണ്ട്‌. എന്നാല്‍ ഇനി മുതല്‍ തടി കുറയ്‌ക്കാന്‍ ജിമ്മില്‍ പോവുകയോ പട്ടിണി കിടക്കുകയോ വേണ്ട. മറിച്ച്‌ ദിവസവും ധാരാളം വെള്ളം കുടിച്ചാല്‍ മതി. ദിവസവും 3 ലിറ്റര്‍ വെള്ളം കുടിച്ച്‌ 27 കിലോയാണ്‌ കുറച്ചതെന്ന്‌ അമിത്‌ ഹിറേമത്‌ പറയുന്നു. 110 കിലോയായിരുന്ന അമിതിന്‌ ഇപ്പോള്‍ 83 കിലോയാണ്‌ ഭാരം. തടി കുറയ്‌ക്കാന്‍ പ്രധാനമായി വേണ്ടത്‌ ക്ഷമയും കഠിനധ്വാനവുമാണെന്ന്‌ അമിത്‌ പറയുന്നു. 

7 മാസം കൊണ്ടാണ് അമിത് തടി കുറച്ചത്. തടി കുറഞ്ഞതോടെ ജീവിതം ആകെ മാറിയെന്നും കൂടുതല്‍ ആത്മവിശ്വാസം കിട്ടിയെന്നും അമിത്‌ പറയുന്നു. രാവിലെ 1 മണിക്കൂര്‍ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുമായിരുന്നു. വര്‍ക്ക്‌ ഔട്ട്‌ കഴിഞ്ഞാല്‍ കുറച്ച്‌ നേരം കഴിഞ്ഞേ ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കൂ. രാവിലെ ഇഡ്ഡലി അല്ലെങ്കില്‍ ഓട്‌സ്‌, ഒരു ഗ്ലാസ്‌ പാലും. ഇടനേരങ്ങളില്‍ ധാരാളം വെള്ളം കുടിക്കുകയാണ്‌ ചെയ്യാറുള്ളതെന്ന്‌ അമിത്‌ പറയുന്നു. ഉച്ചയ്‌ക്ക്‌ ക്യത്യം ഒരു മണിക്ക്‌ തന്നെ ഭക്ഷണം കഴിക്കും. 

ചപ്പാത്തി രണ്ടെണ്ണം അല്ലെങ്കില്‍ ഒരു ബൗള്‍ ചോറ്‌, സാലഡ്‌, ഇവയാണ്‌ പ്രധാനമായി ഉച്ചയ്‌ക്ക്‌ കഴിക്കുന്നതെന്ന്‌ അമിത്‌ പറഞ്ഞു.ചായയോ കാപ്പിയോ മറ്റ്‌ ഡ്രിങ്ക്‌സ്‌ ഒന്നും തന്നെ കുടിക്കാറില്ല. രാത്രിയാണ്‌ പിന്നെ ഭക്ഷണം കഴിക്കുന്നത്‌. ഒന്നെങ്കില്‍ മുട്ടയുടെ വെള്ള, അതും അല്ലെങ്കില്‍ ഓട്‌സ്‌ ഒരു കപ്പ്‌.പിന്നെ ധാരാളം വെള്ളവും കുടിക്കുമായിരുന്നുവെന്ന്‌ അമിത്‌ പറയുന്നു.ആഴ്‌ച്ചയില്‍ ഒരിക്കല്‍ മാത്രം ഇഷ്ടമുള്ള വിഭവം കഴിക്കുമായിരുന്നു.അതും വളരെ കുറച്ചെന്ന്‌ അമിത്‌ പറയുന്നു. ചോക്ലേറ്റ്‌സ്‌, സ്വീറ്റ്‌സ്‌ എന്നിവ പൂര്‍ണമായും ഒഴിവാക്കി. 

ആഴ്‌ച്ചയില്‍ ആറ്‌ ദിവസമാണ്‌ വര്‍ക്ക്‌ ഔട്ട്‌ ചെയ്‌തിരുന്നത്‌. ആഴ്‌ച്ചയില്‍ ഒരിക്കല്‍ വെജിറ്റബിള്‍ സൂപ്പ്‌ കുടിക്കുമായിരുന്നുവെന്നും അമിത്‌ പറഞ്ഞു. ദിവസവും മൂന്ന്‌ ലിറ്റര്‍ വെള്ളം കുടിച്ചാല്‍ തടി പെട്ടെന്ന്‌ കുറയ്‌ക്കാനാകുമെന്നും ഈ യുവാവ്‌ പറയുന്നു.തടി കുറയ്‌ക്കാന്‍ തീരുമാനിച്ചതോടെ രാവിലെ നേരത്തെ എഴുന്നേല്‍ക്കുകയും, മധുര ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍,സോഫ്‌റ്റ്‌ ഡ്രിങ്ക്‌സ്‌ എന്നിവ ഒഴിവാക്കുകയും ചെയ്‌തു. 

Follow Us:
Download App:
  • android
  • ios