പലരുടെയും ദാമ്പത്യം തകര്‍ക്കുന്നത് പങ്കാളിയെ വിശ്വാസത്തിലെടുക്കാതെയുള്ള പ്രവര്‍ത്തികളാണ്. അതായത്, ജീവിതപങ്കാളി പറ്റിക്കുന്നുവെന്ന് ഒരാള്‍ക്ക് തോന്നുമ്പോഴാണ് ആ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. പലരുടെ ജീവിതത്തിലും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവിടെയിതാ, പങ്കാളികള്‍ പറ്റിക്കുന്നതുമായി ബന്ധപ്പെട്ട് രസകരമായ ഒരു വിവരമാണ് പങ്കുവെയ്‌ക്കുന്നത്. എത്ര വയസ് പ്രായമാകുമ്പോഴാണ് ഒരാള്‍ ജീവിത പങ്കാളിയെ പറ്റിക്കുന്നത്? ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയ ഇലിസിറ്റ്എന്‍കൗണ്ടേഴ്സ് ഡോട്ട് കോം പറയുന്നത്, 39 വയസ് പ്രായമാകുമ്പോഴാണ് ഒരാള്‍ ജീവിത പങ്കാളിയെ പറ്റിക്കുകയോ ചതിക്കുകയോ ചെയ്യുന്നത്. 29, 39, 49 എന്നീ വയസില്‍ എത്തുമ്പോഴും ഒരാള്‍ക്ക് ജീവിതപങ്കാളിയെ പറ്റിക്കാനുള്ള തോന്നല്‍ ഉണ്ടാകുമത്രെ. 3021 പേരില്‍ നടത്തിയ പഠനത്തിലാണ് ജീവിതപങ്കാളിയെ പറ്റിക്കുന്ന പ്രായം സംബന്ധിച്ച നിഗമനത്തില്‍ സംഘം എത്തിച്ചേര്‍ന്നത്. ഇനി ഈ പഠനം നടത്തിയ വെബ്സൈറ്റിന് അത്ര നല്ല പേരൊന്നുമല്ല ഉള്ളത്. എപ്പോഴും വിവാഹേതര ബന്ധങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന വെബ്സൈറ്റാണിത്. അതുകൊണ്ടുതന്നെ ഈ വെബ്സൈറ്റിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ 200 ശതമാനത്തില്‍ അധികം വളര്‍ച്ചയാണ് അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളത്.