Asianet News MalayalamAsianet News Malayalam

ആരോ​ഗ്യമുള്ള നഖങ്ങൾക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോ​ഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്. ഇലക്കറികളും മൈക്രോന്യൂട്രിയന്‍സ് അടങ്ങിയ പാൽ, പഴം, മത്തി, ചീര, മുട്ട തുടങ്ങിയവയും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. പയറു വർഗങ്ങൾ, ഇരുമ്പ് ധാരാളമുള്ള ശർക്കര എന്നിവയും കഴിക്കാം.

Tips for healthy nails
Author
Trivandrum, First Published Sep 26, 2018, 10:08 AM IST

മുഖവും കെെകളും കാലുകളം പോലെ തന്നെ സംരക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. നഖങ്ങളെ വൃത്തിയോടെ സംരക്ഷിച്ചില്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപ്പെടാം. ചിലർക്ക് നഖം പെട്ടെന്ന് പൊട്ടാറുണ്ട്. ത്വക്ക് രോഗങ്ങൾ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങൾ പെട്ടെന്ന് പൊട്ടാം. അത് പോലെ തന്നെ കരൾ, വൃക്ക എന്നിവയ്ക്കു തകരാറുണ്ടെങ്കിലും നഖങ്ങൾക്കു നിറവ്യത്യാസം ഉണ്ടാകാം. ആരോ​ഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്.

 ഇലക്കറികളും മൈക്രോന്യൂട്രിയന്‍സ് അടങ്ങിയ പാൽ, പഴം, മത്തി, ചീര, മുട്ട തുടങ്ങിയവയും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. പയറു വർഗങ്ങൾ, ഇരുമ്പ് ധാരാളമുള്ള ശർക്കര എന്നിവയും കഴിക്കാം. ഇവയുടെ ആഗിരണം കൂട്ടാനായി വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച് പോലുള്ള പഴങ്ങളും ധാരാളം കഴിക്കാം.നഖങ്ങളുടെ സൗന്ദര്യം അപ്പാടെ കെടുത്തിക്കളയുന്നതാണ് കുഴി നഖം. ഇതൊരു തരം ഫംഗൽ ഇൻഫെക്ഷനാണ്. ഇറുകിയ ചെരിപ്പുകൾ ധരിക്കുന്നത്, നഖം വെട്ടുമ്പോൾ ഉള്ളിലേക്കു കയറ്റി വെട്ടുന്നതുമൊക്കെ കുഴിനഖത്തിന് കാരണമായിത്തീരാം. 

പെഡിക്യൂർ ചെയ്യുമ്പോഴും മറ്റും നഖം അധികം കയറ്റി വെട്ടാതിരിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും മോസ്റ്ററെെസിം​ഗ് ക്രീം നഖങ്ങളുടെ അടിഭാഗത്ത് തേച്ച് മസാജ് ചെയ്യുക. നല്ല മൃദുവായി വേണം മസാജ് ചെയ്യാന്‍. വളരെ ശ്രദ്ധയോടെ നഖം വെട്ടുക. നഖം വളര്‍ന്ന് വശങ്ങളിലേക്ക് ഇറങ്ങുന്നത് കുഴിനഖത്തിന് കാരണമാകും. ഒലീവ് ഒായിൽ ഉപയോ​ഗിച്ച് നഖം മസാജ് ചെയ്യാൻ ശ്രമിക്കുക. നഖം പൊട്ടാതിരിക്കാൻ ഇത് ഏറെ സഹായിക്കും. നഖം പൊട്ടിപ്പോകുന്നത് തടയാന്‍ വൃത്തിയായും ഈര്‍പ്പം നിലനില്‍ക്കാതെയും വേണം സൂക്ഷിക്കാന്‍.

നഖത്തില്‍ കറപുരണ്ടത് മാറണമെങ്കില്‍ നാരങ്ങ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി.  ഇളം ചൂടുള്ള ഒലിവ് എണ്ണയില്‍ നഖങ്ങള്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖങ്ങള്‍ക്ക് കട്ടി കിട്ടുന്നതിനും ഇത് സഹായിക്കും. സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കണം.
 

Follow Us:
Download App:
  • android
  • ios