ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഏഴ് വഴികള്‍
വേനലടുത്താല് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് വിയര്പ്പ്. ഇതുമൂലമുണ്ടാകുന്ന ദുര്ഗന്ധം നമ്മെ ശാരീരികമായും മാനസ്സികമായും തളര്ത്തും. അമിതമായി വിയര്ക്കുന്നതിനെ ഹൈപ്പര് ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. സമ്മര്ദ്ദം, ശാരീരിക വ്യായാമം, വൈകാരിക ആകാംഷ, ഭക്ഷണ ക്രമം, വൃത്തി ഇല്ലായ്മ, പാരമ്പര്യം, ഹോര്മോണിന്റെ അസന്തുലിതാവസ്ഥ, കടുത്ത ചൂട് എന്നിവ കാരണം ഹൈപ്പര് ഹൈഡ്രോസിസ് ഉണ്ടായേക്കാം.
എങ്ങനെ ശരീര ദുര്ഗന്ധത്തെ പ്രതിരോധിക്കാം
- കുളിക്കുന്ന വെള്ളത്തില് സുഗന്ധ തൈലങ്ങള് ഉപയോഗിക്കുന്നത് ദുര്ഗന്ധം കുറയ്ക്കും. സുഗന്ധ തൈലങ്ങള് ശരീരത്തിന്ന തണുപ്പ് പകരുന്നവ കൂടിയാണ്.
- ബേക്കിംഗ് സോഡയ്ക്ക് ശരീര ദുര്ഗന്ധം തടയാനാകും. ബേക്കിംഗ് സോഡ വെള്ളത്തില് ചേര്ത്ത് പേസ്റ്റ് രൂപത്തിലാക്കി വിയര്ക്കുന്ന ഭാഗങ്ങളായ കക്ഷം, കൈകള്, കാലുകള് എന്നിവിടങ്ങളില് പുരട്ടുന്നത് ദുര്ഗന്ധം കുറയ്ക്കാന് സഹായിക്കും.
![]()
- കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ശരീര ഭാഗങ്ങളില് ഉരയ്ക്കുന്നത് ശരീര ദുര്ഗന്ധം അകറ്റും
- കുളിക്കുന്ന വെള്ളത്തില് ഒരു സ്പൂണ് സ്ഫടികക്കാരം (ആലം) ചേര്ക്കാം. ഇതില് അല്പ്പം പുതിന് ഇല ചേര്ക്കുന്നത് നല്ലതാണ്.
- കുളിക്കുന്ന വെള്ളത്തില് റോസ് വാട്ടര് ചേര്ക്കുന്നത് തണുപ്പ് നല്കുന്നതോടൊപ്പം ശരീരത്തിന് ഗന്ധം നല്കും.
- റോസ് വാട്ടറിലോ വെള്ളത്തിലോ രണ്ട് തുള്ളി ട്രീ ട്രീ ഓയില് ചേര്ത്ത് പഞ്ഞിയില് മുക്കി കക്ഷത്തില് പുരട്ടുന്നത് ദുര്ഗന്ധം തടയും.
![]()
- തലയിലെ ദുര്ഗന്ധം ഇല്ലാതാക്കാന് ഒരു കപ്പ് വെള്ളത്തില് അരക്കപ്പ് റോസ് വാട്ടറും നാരങ്ങ നീരും ചേര്ത്ത് ഏറ്റവുമൊടുവിലായി തല കഴുകുന്നത് നല്ലതാണ്.


