തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. 

തൊഴിലിടങ്ങളില്‍ പല തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. ഇത് വിഷാദ രോഗത്തിന് പോലും കാരണമാകാം. ഇവ തടയാന്‍ ചില വഴികള്‍ നോക്കാം.

1. ജോലിയുടെ ലക്ഷ്യങ്ങളെപ്പറ്റി കൃത്യമായ അറിഞ്ഞിരിക്കണം, അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി പ്രവര്‍ത്തിക്കുക.
2. കൃത്യസമയത്ത് അല്ലെങ്കില്‍ ഒരല്‍പം നേരത്തെ ജോലിക്ക് എത്തുക. 
3. ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുക. 
4. ശ്രദ്ധയോടെ ജോലി കാര്യങ്ങള്‍ ചെയ്യുക 
5. നോ പറയേണ്ട സാഹചര്യങ്ങളില്‍ നോ പറയുക 
6. സഹപ്രവര്‍ത്തകരുമായി സൗഹൃദം സൂക്ഷിക്കാന്‍ ശ്രമിക്കുക 
7. ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക
8. ഓഫീസ് കാര്യങ്ങള്‍ കഴിവതും ഓഫീസില്‍ അവസാനിപ്പിക്കുക. 
9. വ്യക്തിപരമായ കാര്യങ്ങള്‍ ഓഫീസ് ജോലിയെ ബാധിക്കാതെ നോക്കുക