പ്രണയവും സമ്മാനങ്ങളും പരസ്പരം കൈമാറുന്ന വാലന്‍റൈന്‍സ് ദിനത്തില്‍  കുറച്ച് സ്‌പെഷ്യല്‍ സമ്മാനം നല്‍കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ രണ്ട് ലക്ഷം രൂപയുടെ ബര്‍ഗര്‍. 

യുഎസിലെ ഹോട്ടലിലാണ് സ്‌പെഷ്യല്‍ ബര്‍ഗര്‍ ഡിന്നര്‍ തയ്യാറാക്കുന്നത്. വജ്രം മോതിരം ബര്‍ഗറിനോടൊപ്പമുണ്ടാകുമെന്നതാണ് ഡിനറിന്‍റെ പ്രത്യേകത. വില രണ്ട് ലക്ഷം രൂപയും. കഴിഞ്ഞ പല വര്‍ഷങ്ങളായി യുഎസിലെ ഹോട്ടലുകളില്‍ ഇത്തരം വില കൂടിയ ഡിനര്‍ നടക്കുന്നുണ്ട്.

മോതിരം വിരലിലണിയിക്കുന്നതിന് പകരം ഡിന്നറിന് കൊണ്ടു പോയി സര്‍പ്രൈസ് നല്‍കാന്‍ ബര്‍ഗര്‍ വിത്ത് റിങ്ങ് പരീക്ഷിക്കാം. വാലന്‍റൈന്‍സ് ദിനത്തില്‍ ഉഗ്രന്‍ ഒരു  സര്‍പ്രൈസ് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതൊരു വ്യത്യസ്ത ഐഡിയയാണ്. പക്ഷേ പ്രണയം മാത്രം പോരാ കൈയില്‍ പണം കൂടി വേണം എന്നുമാത്രം.