ഭംഗിയുളള വളകള്‍ നിര്‍മ്മിക്കുന്നത് കണ്ടിട്ടില്ല എന്നാരും ഇനി പറയരുത്- വീഡിയോ

First Published 8, Apr 2018, 3:57 PM IST
Video of bangles making
Highlights
  • വിവിധ നിറങ്ങളിലുളള മനോഹരമായ വളകള്‍ നിര്‍മ്മിക്കുന്നത് ഏങ്ങനെയെന്ന് കാണാം.

പെണ്‍കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് കൈയിലിടുന്ന വളകള്‍. ആഭരണങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്ത സ്ഥാനമാണ് വളകള്‍ക്കുളളത്. 
വളകളിലെ പുത്തന്‍ ട്രെന്‍റുകളുടെ പുറകെയാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. 

അമ്പലപ്പറമ്പിലെ കുപ്പിവളകളും വസ്ത്രത്തിണങ്ങുന്ന ഫാന്‍സി വളകളും തൊട്ട് അങ് അന്യസംസ്ഥാനത്ത് നിന്ന് ഇറക്കുമതിചെയ്ത ഒറ്റവളകളും പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതുതന്നെയാണ്. അതില്‍ രാജസ്ഥാനില്‍ നിന്നുളള ലാക്  വളകള്‍ പെണ്‍കുട്ടികളെ കയ്യിലെടുത്തുകഴിഞ്ഞു.

ഭംഗിയുളള വളകള്‍ നിര്‍മ്മിക്കുന്നത് കണ്ടിട്ടില്ലെന്ന് ഇനി ആരും പറയരുത്. ഒരാളുടെ ഏറെ നേരത്തെ അധ്വാനമുണ്ട് ഒരു വളയ്ക്ക് പുറകില്‍. വിവിധ നിറങ്ങളിലുളള മനോഹരമായ വളകള്‍ നിര്‍മ്മിക്കുന്നത് ഏങ്ങനെയെന്ന് കാണാം.

വീഡിയോ കാണാം 

 

loader