ദില്ലിയിലെ പെണ്‍കുട്ടിയുടെ ഡാന്‍സ് വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്‌ടിച്ചതിന് പിന്നാലെ മറ്റൊരു ഡാന്‍സ് കൂടി വൈറലാകുന്നു. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവതിയാണ് വിവാഹ സല്‍ക്കാര ചടങ്ങിനിടെ ചുവടുവെച്ചത്. ഈ വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. ഫേസ്ബുക്കില്‍ അഞ്ചു ദിവസം മുമ്പ് ഷെയര്‍ ചെയ്‌ത വീഡിയോ ഇതിനോടകം പതിനഞ്ച് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ബോളിവുഡില്‍ ഹിറ്റായ ഡില്‍ ഡീവാന, റബ് നേ ബനാ ഡി ജോടി എന്നീ ഗാനങ്ങള്‍ക്കൊപ്പമാണ് പായല്‍ കടകിയ പുജ്ജി എന്ന യുവതി ഡാന്‍സ് ചെയ്‌തത്. മൂന്നു മിനിട്ടും 45 സെക്കന്‍ഡുമുള്ള വീഡിയോ ഇതിനോടകം നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു. 34000ത്തിലധികം പേര്‍ ഈ പോസ്റ്റ് ലൈക് ചെയ്യുകയും 13000ല്‍ ഏറെ ഷെയറും ഈ വീഡിയോയ്‌ക്ക് ലഭിച്ചു കഴിഞ്ഞു. പായലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും ഇതിനോടകം വന്നുകഴിഞ്ഞു. പായലിന്റെ ഡാന്‍സും വേഷവിധാനവുമൊക്കെ മികച്ചതായെന്നാണ് ‍വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കയിലെ ഒരു ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പിന്റെ മേധാവിയായ പായല്‍, ഒരു ഡാന്‍സ് അക്കാദമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്‌ടര്‍ കൂടിയാണ്. കുറച്ചുദിവസം മുമ്പാണ് ദില്ലിക്കാരിയായ അമിഷ ഭരദ്വാജ് എന്ന യുവതിയുടെ ഡാന്‍സ് ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു.