വിറ്റാമിൻ ഡി ഗുളികകൾ എല്ലുകൾക്ക് ബലം നൽകില്ലെന്ന് പഠനം. വിറ്റാമിൻ ഡി ഗുളിക ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി എന്ന ജേർണലിൽ ഇതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരുന്നു.
ന്യൂസിലാന്റ്: ഇന്നത്തെ കാലത്ത് വിറ്റാമിൻ ഡി ഗുളിക കഴിക്കുന്നവർ നിരവധി പേരാണ്. ന്യൂസിലാന്റിലെ ഓക്ലാന്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വിറ്റാമിൻ ഡി ഗുളികകളെ കുറിച്ച് പഠനം നടത്തിയിരിക്കുകയാണ്. വിറ്റാമിൻ ഡി ഗുളികകൾ എല്ലുകൾക്ക് ബലം നൽകില്ലെന്ന് പഠനം.
വിറ്റാമിൻ ഡി ഗുളിക ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി എന്ന ജേർണലിൽ ഇതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരുന്നു. റിക്കറ്റ്സ്, ആസ്സ്റ്റോമലാസിയ പോലുള്ള അപൂർവ അവസ്ഥ ബാധിച്ചാൽ വിറ്റാമിൻ ഡിയുടെ ഗുളിക കഴിക്കേണ്ടതാണ്. പ്രായമായവർക്കാണ് വിറ്റാമിൻ ഡി ഗുളികകൾ കൂടുതലായി നൽകാറുള്ളത്.
ഓസ്റ്റിയോപൊറോസിസ് എന്ന രോഗം തടയാനായി മുതിർന്നവർക്കായി വിറ്റാമിൻ ഡി ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. എല്ലിന് തേയ്മാനമുണ്ടാകുമ്പോഴും എല്ല് പൂർണമായും പൊട്ടുമ്പോഴുമാണ് വിറ്റാമിൻ ഗുളികകൾ കൂടുതലായി കഴിക്കാറുള്ളതെന്നും ഗവേഷകർ പറയുന്നു.
വിറ്റാമിൻ ഡി ലഭിക്കാൻ ഗുളികകൾ കഴിക്കാതെ വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനാണ് ഗവേഷകർ പറയുന്നത്. സാല്‍മണ്‍ ഫിഷ്,കൂണുകള്‍, പാല്‍,മുട്ട, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും എന്നി ഭക്ഷണങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. 2016ൽ ശരീരം നന്നാകാന്‍ അമിത അളവില്‍ വിറ്റാമിന്‍ ഡി ഗുളിക കഴിച്ച പത്ത് വയസുകാരന്‍ മരിച്ചിരുന്നു.
സുരക്ഷിതമായ അളവിനേക്കാള്‍ കൂടുതല്‍ ഗുളികള്‍ കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.അമിത അളവില്‍ വിറ്റാമിന്‍ ഗുളിക കഴിക്കുന്നത് ശരീരത്തില്‍ വിഷാംശം ബാധിക്കുന്നതിന് (വിറ്റാമിന്‍ ഡി ടോക്‌സിറ്റി) കാരണമാകുമെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.ഇന്ത്യന്‍ ജേണല്‍ ഓഫ് പീഡിയാട്രിക്‌സില്‍ കുട്ടിയുടെ രോഗവിവരം അടക്കം വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
