രാവിലെ ഉണര്‍ന്ന് എഴുന്നേറ്റ് ഉടനെ ആദ്യം ചെയ്യുന്ന ജോലി കിടക്കകുടഞ്ഞു വിരിക്കുക എന്നതാണ്. വളരെ നല്ല ശീലങ്ങളില്‍ ഒന്നാണിത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അത്ര നല്ല ശീലമൊന്നുമല്ല എന്നു പഠനം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമത്രെ. കിടക്കയിലേയും കിടക്കവിരിയിലേയും ദശലക്ഷക്കണക്കിനു സൂഷ്മ ജീവികള്‍ രാവിലെ തന്നെ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ ഈ ശീലം കാരണമാകും.
ഇത് അലര്‍ജിയിലേയ്ക്കും ആസ്മിലേയ്ക്കും നയിക്കും എന്നു പഠനങ്ങള്‍ പറയുന്നു. ആസ്മയുള്ളവര്‍ക്ക് ഇതു വര്‍ധിക്കാനും ഇല്ലാത്തവര്‍ക്കു വരാനും കാരണമാകും. ഉറങ്ങുമ്പോള്‍ കിടക്കിയിലെ ഈര്‍പ്പവും വിയര്‍പ്പുമൊക്കെ സൂഷ്മജീവികള്‍ക്കു വളമായി മാറുന്നു. മാത്രമല്ല ഈ സൂഷ്മജീവികള്‍ ശരീരത്തിലെ മൃതകോശങ്ങളെ ഭക്ഷിക്കുമെന്നും പറയുന്നു.
എന്നാല്‍ അല്‍പ്പം കഴിയുമ്പോള്‍ കിടക്കയില്‍ വായുവും ചൂടുമേറ്റ് ഈ സൂഷ്മജീവികള്‍ ചാകും. ഇതൊടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. അതുകൊണ്ടു തന്നെ കിടപ്പുമുറിയില്‍ കാറ്റും വെളിച്ചവും കേറിയ ശേഷം മാത്രം കിടക്ക കുടഞ്ഞു വിരിക്കാവു എന്ന് പഠനം പറയുന്നു.
