നിപയ്ക്ക് ശേഷം കോഴിക്കോട് വെസ്റ്റ്‌നൈല്‍ വൈറസ് പനിബാധ. കൊതുക് പരത്തുന്ന ഒരു വൈറല്‍ പനിയാണ് വെസ്റ്റ് നൈല്‍ പനി. 

നിപയ്ക്ക് ശേഷം കോഴിക്കോട് വെസ്റ്റ്‌നൈല്‍ വൈറസ് പനിബാധ. കൊതുക് പരത്തുന്ന ഒരു വൈറല്‍ പനിയാണ് വെസ്റ്റ് നൈല്‍ പനി. കോഴിക്കോട് ഒരു പെണ്‍കുട്ടിക്ക് വെസ്റ്റ്‌നൈല്‍ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗ ലക്ഷണങ്ങളോടെ ഒരാള്‍ കൂടി ചികിത്സയിലുണ്ട്.

കൊതുകുകള്‍ വഴിയാണ് ഈ രോഗം പടരുന്നത്. വൈറസ് ബാധിച്ച പക്ഷികളില്‍ നിന്നാണ് കൊതുകുകളിലേക്ക് വൈറസ് എത്തുന്നത്. അവയവ ദാനത്തിലൂടെയും രക്തദാനത്തിലൂടെയും ഗര്‍ഭസമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിനും രോഗം പകരാം എന്നും സൂചനയുണ്ട്.

കടുത്ത പനി, തലവേദന, ചര്‍ദ്ദി, അപസ്മാരം ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയാണ് രോഗം എത്തുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.