സ്ഥിരമായി ബോഡി സ്പ്രേ അല്ലെങ്കില്‍ ഡിയോഡറന്റ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ശീലമാക്കുന്നവര്‍ക്ക് ഒരിക്കല്‍ ഉപയോഗിക്കാന്‍ സാധിക്കാതിരുന്നാല്‍ വലിയ അസ്വസ്ഥതയായിരിക്കുമെന്ന് പറയുന്നവരുമുണ്ട്. ഏതായാലും, ഒരു വര്‍ഷത്തോളം ബോഡി സ്പ്രേ ഉപയോഗിക്കാതിരുന്ന ഒരു താരത്തിന്റെ അനുഭവം കേള്‍ക്കൂ. താരമെന്ന് പറഞ്ഞാല്‍, സിനിമാ താരമോ, ടിവി താരമോ ഒന്നുമല്ല. പുതിയകാല മാധ്യമമായ യൂട്യൂബില്‍ ഏറെ ആരാധകരുള്ള എലീസ് ബ്രോട്ടിഗം എന്ന ഇരുപത്തിരണ്ടുകാരിയാണ് ഒരു വര്‍ഷമായി ബോഡി സ്പ്രേ ഉപയോഗിക്കാതിരിക്കുന്നതുകൊണ്ടുള്ള ചില നേട്ടങ്ങള്‍ പറയുന്നത്. ഒരു വര്‍ഷം ബോഡി സ്പ്രേ ഉപയോഗിക്കാതിരുന്നിട്ടും, തനിക്ക് യാതൊരുവിധ ശരീര ദുര്ഗന്ധവുമുള്ളതായി ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നാണ് ബ്രോട്ടിഗം പറയുന്നത്. ഏറ്റവുമൊടുവില്‍ ബ്രോട്ടിഗം യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് ബോഡി സ്പ്രേ ഉപയോഗിക്കാതിരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്നത്. സ്തനാര്‍ബുദം ഉണ്ടാകുമെന്ന ഭയം കാരണമാണ് താന്‍ ബോഡി സ്പ്രേകള്‍ ഉപേക്ഷിച്ചതെന്നും ഇവര്‍ പറയുന്നു. 2015 ഒക്ടോബര്‍ മുതല്‍ താന്‍ ഒരുതരത്തിലുമുള്ള സ്പ്രേകള്‍ ഉപയോഗിച്ചിട്ടില്ല. മാത്രവുമല്ല, ഭക്ഷണത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയതോടെ ശരീര ദുര്‍ഗന്ധങ്ങള്‍ പൂര്‍ണമായും വിട്ടൊഴിഞ്ഞതായാണ് ബ്രോട്ടിഗത്തിന്റെ അനുഭവസാക്ഷ്യം. എല്ലാ ദിവസവും മണിക്കൂറുകളോളം ജിമ്മില്‍ ചെലവിടുന്ന താന്‍, നന്നായി വിയര്‍ത്തുകുളിച്ചാലും ദുര്ഗന്ധമുണ്ടാകുന്നില്ലെന്നും എലീസ് ബ്രോട്ടിഗം പറയുന്നു...
ഒരു വര്‍ഷം ബോഡി സ്പ്രേ ഉപയോഗിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
