ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച് ഐ വി ആണ് എയ്ഡ്സിന് കാരണമായ വൈറസ്. പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ നശിപ്പിച്ചുകൊണ്ടാണ് എയ്ഡ്സ് അപകടകരമാകുന്നത്.

എച്ച്ഐവി ബാധ മൂലം ഉണ്ടാകുന്ന‌ എയ്ഡ്സ് എന്ന മാരകരോഗം ഒരുസമയത്ത് മനുഷ്യരാശിയെ ഒരുപാട് ഭീതിപ്പെടുത്തിയിരുന്ന ഒന്നാണ്. എന്നാൽ എച്ച്ഐവി കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും വൈദ്യശാസ്‌ത്രം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. രോഗബാധ തുടക്കത്തിലേ കണ്ടെത്തിയാൽ അസുഖം ചികി‌ത്സിക്കാനും നിയന്ത്രിക്കാനും സാധിക്കും. 

ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച് ഐ വി ആണ് എയ്ഡ്സിന് കാരണമായ വൈറസ്. പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ നശിപ്പിച്ചുകൊണ്ടാണ് എയ്ഡ്സ് അപകടകരമാകുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സിഡി-4 കോശങ്ങളെ ആക്രമിച്ചുകൊണ്ടാണ് എച്ച്ഐവി വൈറസ് വ്യാപിക്കുന്നത്. 

 രോഗാണ് (എച്ച്‌ഐവി വൈറസ്) ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 6 മുതല്‍ 12 ആഴ്ച്ചവരെ പരിശോധിച്ചാല്‍ രോഗം കണ്ടെത്താനാകില്ല. രോഗലക്ഷണങ്ങളും കാണില്ല. ഈ സമയത്തിന് വിന്‍ഡോ പീരിയഡ് എന്നാണ് പറയുക. രോഗസംക്രമണം പ്രധാനമായി രോഗം ബാധിച്ച ഇണയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രോഗം ബാധിച്ചവരുടെ രക്തം സ്വീകരിക്കുന്നതിലൂടെയും അണുവിമുക്തമാക്കാത്ത സിറിഞ്ചും നീഡിലും ഉപയോഗിക്കുന്നതിലൂടെയുമാണ്. 

രോഗലക്ഷണങ്ങള്‍...

 ശരീരത്തിന്റെ ഭാരം കുറയുക
 കഠിനമായ വയറിളക്കം
 ക്ഷയം
 ദീര്‍ഘനാളത്തെ പനി
 ശരീരത്തില്‍ തടിപ്പുകള്‍‌