ഈ അടുത്ത ദിവസങ്ങളിലായി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന ഒരു വാക്കാണ് പീഡോഫീലിയ. അഞ്ചു വയസുകാരിയോട് കാമം തോന്നാറുണ്ടെന്നും, മഞ്ച് വാങ്ങിക്കൊടുക്കുമ്പോള്‍, അവള്‍ക്ക് തന്നോടുള്ള ഇഷ്ടം അനുഭവിക്കാന്‍ താല്‍പര്യം തോന്നാറുണ്ടെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങള്‍ ഫേസ്ബുക്കില്‍ ദൃശ്യമായി. അധികമാര്‍ക്കും അറിയാതിരുന്ന പീഡോഫീലിയ എന്ന വാക്ക് ഇപ്പോള്‍ കൂടുതല്‍പ്പേരിലേക്ക് എത്തുകയാണ്? എന്താണ് ശരിക്കും പീഡോഫീലിയ അഥവാ, ബാലലൈംഗികാതിക്രമം? പീഡോഫീലിയ എന്നത് ഒരു പ്രധാനപ്പെട്ട മാനസികാരോഗ്യപ്രശ്‌നമാണ്. പീഡോഫീലിയ എന്താണെന്ന് വിശദമായി പരിശോധിക്കാം...
പീഡോഫീലിയ അഥവാ ബാലലൈംഗികാതിക്രമത്തിന് നിരവധി നിര്‍വ്വചനങ്ങള്‍ പ്രചാരത്തിലുണ്ട്. എന്നിരുന്നാലും സൈക്യാട്രി പാഠപുസ്‌തകങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിട്ടുള്ള പീഡോഫീലിയയുടെ നിര്‍വ്വചനം ഇതാണ്- 'ആവര്‍ത്തിച്ചും തീഷ്ണമായും 13 വയസ്സില്‍ താഴെയുള്ള കുട്ടികളോട് മുതിര്‍ന്ന വ്യക്തിക്കു തോന്നുന്ന ലൈംഗികാകര്‍ഷണമോ ലൈംഗിക വ്യവഹാരമോ ആണ്'. അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്റെ ഡയഗ്‌നോസ്റ്റിക്ക് & സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സാണ് ഈ നിര്‍വ്വചനം രൂപപ്പെടുത്തിയതും 2013ല്‍ പുതുക്കിയതും. പീഡോഫീലിയ പാരഫീലിയകളില്‍ അസാധാരണമായ വ്യക്തികളോടോ വസ്തുക്കളോടോ സാഹചര്യങ്ങളോടോ തോന്നുന്ന ലൈംഗികാകര്‍ഷണങ്ങള്‍ പെടുന്നു.
മുന്‍ നിര്‍വചനങ്ങളില്‍ നിന്നും ഇപ്പോഴത്തെ നിര്‍വചനത്തിലുള്ള പ്രധാന വത്യാസം പീഡോഫീലിയയെ മെന്റല്‍ ഡിസോര്‍ഡേര്‍സ് മാനസിക പ്രശ്‌നങ്ങള്‍ എന്ന് തെളിച്ചു തന്നെ പറഞ്ഞിരിക്കുന്നു എന്നതും. പ്രധാനമായും സ്ഥിരമായും കുട്ടികളോട് മുതിര്‍ന്നവര്‍ക്കു ലൈംഗികാകര്‍ഷണം തോന്നുന്ന മാനസിക പ്രശ്‌നമാണ് പീഡോഫീലിയ എന്ന പാരഫീലിയ. യഥാര്‍ത്ഥ പീഡോഫൈലുകള്‍ പറ്റു പാരഫൈലുകളെപ്പോലെ തന്നെ സമൂഹത്തിന്റെ തീരെച്ചെറിയൊരു ശതമാനമേ വരുന്നുള്ളൂ.
കടപ്പാട്- ജിതിന്‍ദാസ്
