എന്തിനാണ് ആദ്യ രാത്രിയില്‍ മെത്തയില്‍ പനിനീര്‍ പൂ വിരിക്കുന്നത്

First Published 6, Apr 2018, 9:50 PM IST
Why do wedding beds include rose petals
Highlights
  • ഈ പനിനീര്‍ പൂക്കളും ആദ്യരാത്രിയും തമ്മിലുള്ള ബന്ധം എന്താണ്
  • സിനിമകളിലെ സ്ഥിരം കാഴ്ചയാണ് പനിനീര്‍ പൂ വിരിച്ച കിടക്ക

ഈ പനിനീര്‍ പൂക്കളും ആദ്യരാത്രിയും തമ്മിലുള്ള ബന്ധം എന്താണ്. സിനിമകളിലെ സ്ഥിരം കാഴ്ചയാണ് പനിനീര്‍ പൂ വിരിച്ച കിടക്ക അതില്‍ ഇരിക്കുന്ന ഭര്‍ത്താവ് പാലുമായി എത്തുന്ന നവവധു. എന്താണ് ആദ്യ രാത്രിയില്‍ മെത്തയില്‍ പനിനീര്‍ പൂ ഇടാന്‍ കാരണം. ഇതിന് ശാസ്ത്രീയമായി ഉത്തരം ഇല്ലെങ്കിലും റൊമാന്‍സ് മൂഡ് ഒക്കെ വരുത്താന്‍ പനിനീര്‍ സുഗന്ധം ഉത്തമമാണെന്നാണ് വാദം. 

ആളുകളുടെ ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ് കുളിരണിയിക്കാനും ഇവയ്ക്ക് കഴിയുമത്രെ. അരോമതെറാപ്പിയില്‍ പോലും പനിനീര്‍ പൂക്കള്‍ ഉപയോഗിക്കുന്നത് ഇതിനാലാണ് പോലും. പുരുഷനിലും സ്ത്രീയിലും സംയോഗാസക്തിയുണ്ടാക്കാന്‍ പനിനീര്‍ സുഗന്ധത്തിനു സാധിക്കുമെന്ന് പഴയ ലൈംഗിക പാഠങ്ങളിലുണ്ട് പോലും. 

കല്യാണദിവസം എന്നാല്‍ ടെന്‍ഷന്റെ കൂടി ദിവസമാണ്. അപ്പോള്‍ ആ ടെന്‍ഷനുകളോടെയാകും വരനും വധുവും ആദ്യരാത്രിയില്‍ മുറിയില്‍ പ്രവേശിക്കുന്നത്. അവരെ ഒന്ന് റിലാക്‌സ് ആക്കാനുള്ള മരുന്നാണ് ഈ പൂക്കള്‍.  അതേ പനിനീര്‍ പൂക്കള്‍ക്ക് സമ്മര്‍ദം അകറ്റി നിങ്ങളെ ശാന്തരാക്കാനുള്ള കഴിവുണ്ട് എന്നാണു പറയുന്നത്.

loader