അസാധാരണമായ ഗര്‍ഭമായിരുന്നു അവളുടേത്. രണ്ടുവര്‍ഷത്തോളം നീണ്ടു അവളുടെ ഗര്‍ഭം. എന്താണ് സംഭവമെന്ന് ആര്‍ക്കും മനസിലായില്ല. ഗര്‍ഭകാലം രണ്ടുവര്‍ഷം പിന്നിട്ടപ്പോഴാണ് അവള്‍ക്ക് പ്രസവവേദന എടുത്തത്. അടുത്തുള്ള ക്ലിനിക്കില്‍ കൊണ്ടുപോയി. അല്‍പ്പസമയത്തിനുശേഷം അവള്‍ പ്രസവിച്ചു. രക്തത്തില്‍ക്കുളിച്ച ആ കുഞ്ഞിനെ നോക്കിയ എല്ലാവരും ഞെട്ടിപ്പോയി. ഇത് മനുഷ്യ കുഞ്ഞാണോ ആട്ടിന്‍കുട്ടിയാണോ? അതെ ആടിന്റെ രൂപമുള്ള ഒരു കുട്ടി... സംഭവം നടന്നത് നൈജീരിയയിലാണ്. നൈജീരിയയിലെ പോര്‍ട്ട് ഹാര്‍കോര്‍ട്ട് നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് ഏവരെയും അമ്പരപ്പിച്ച പ്രസവം അരങ്ങേറിയത്. മുപ്പതുകാരിയായ സ്‌ത്രീയുടെ രണ്ടുവര്‍ഷത്തോളം നീണ്ട ഗര്‍ഭത്തിനൊടുവിലാണ് ആടിന്റെ രൂപമുള്ള കുഞ്ഞിനെ പ്രസവിച്ചത്. വിവരം സോഷ്യല്‍ മീഡിയ വഴിയാണ് ആദ്യം പ്രചരിച്ചത്. പിന്നീട് നൈജീരിയയിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലായ നൈജീരിയ ടുഡേ, ഡെയ്‌ലി പോസ്റ്റ്, ദ ഹെറാള്‍ഡ് എന്നിവയൊക്കെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ വിശേഷ പ്രസവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് പിന്നീട് ഇത് ഫേസ്ബുക്ക് ഇടപെട്ട് പിന്‍വലിക്കുകയായിരുന്നു.