ലണ്ടന്‍: യൂനിറ്റ് ടിവിയെന്ന പ്രൊഡക്‌ഷൻ സ്ഥാപനത്തിലെ ഫ്രീലാൻസറായ എമ്മ ഹൾസണിനെ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പേട്ട യുവതിക്ക് അതിന് ലഭിച്ച വിശദീകരണം അതീവ വിചിത്രമാണ്. തന്‍റെ സൗന്ദര്യം കാരണം ജോലി നഷ്ടപ്പെട്ടുവെന്നാണ് ഈ ഇരുപത്തിനാലുകാരി പറയുന്നത് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ജോലിക്കെത്തിയ യുവതിക്ക് ഓഫീസില്‍ എത്തി അഞ്ചു മിനിറ്റിനകം മാനേജരുടെ സന്ദേശമെത്തിയത്രേ, ജോലിയില്‍ നിന്ന് പിരിഞ്ഞുപോകാനാണ് നിര്‍ദേശം. നിങ്ങൾ മോഡലാണോ, എന്താ ക്യാറ്റ് വാക്ക് നടത്തുന്നില്ലേ. വീട്ടിനു മുന്നിൽനിന്ന് ക്യാറ്റ് വാക്ക് നടത്തിയാൽപോരേ എന്നൊക്കെ ചോദിച്ച് മാനേജർ പരിഹസിച്ചതായും യുവതി പറയുന്നു.

പിന്നീട് ഇദ്ദേഹം സ്വകാര്യ നമ്പർ ചോദിച്ചതായും ഡ്രിങ്ക്‌സ് കഴിക്കാന്‍ ഒപ്പം വരാമോ എന്നും ചോദിച്ചു എന്നാണ് യുവതിയുട ആരോപണം. താൻ മാന്യത വിട്ട് ഓഫിസിൽ പെരുമാറിയിട്ടില്ലെന്ന് തീര്‍ത്ത് പറയുന്ന യുവതി. മാന്യമായ വസ്ത്രം ധരിച്ചാണ് ഓഫിസിൽ പോകാറുള്ളതെന്നും പറയുന്നു. ഒരു ലിപ്സ്റ്റിക് ഉപയോഗിച്ചതുമാത്രമാണ് മെയ്ക്കപ്പ്.
വിവരം തിരക്കി കമ്പനി അധികൃതരെ സമീപിച്ചപ്പോൾ, പറഞ്ഞുവിട്ടു എന്നതു നേരാണ്. മൂന്നുമാസത്തെ പ്രൊബേഷനിലായിരുന്നു എമ്മ. അവർ കമ്പനിക്കു ചേർന്ന ആളല്ല. തന്നെയുമല്ല, അവരുടെ ചില ചെയ്തികൾ കമ്പനിയുടെ പോളിസിയുമായി ഒത്തുപോകുന്നതുമല്ല, കമ്പനി ഉടമ ആദം ലുക്‌വെൽ അറിയിച്ചു. അപ്പോൾ എമ്മ പറയുന്നതിലും കാര്യമില്ലാതില്ലെന്നാണ് കമ്പനിയുടെ വാദം.
