നോര്‍തേണ്‍ സ്വദേശിനിയായ ലോറൈന്‍ എന്ന യുവതി വണ്ണം കുറയ്ക്കാന്‍ തന്‍റെ ഭക്ഷണരീതിയില്‍ നിന്നും ഒരു കാര്യം ഒഴിവാക്കി. തടിയില്‍ വന്ന മാറ്റം അത്ഭുതകമായിരുന്നു. വണ്ണം കുറയ്ക്കാന്‍ വേണ്ടി യുവതി ഒഴിവാക്കിയതു കാപ്പി മാത്രം.

അത്ഭുതപ്പെടാന്‍ വരട്ടെ, ഇവര്‍ ഒരു ദിവസം 15 കപ്പ് കാപ്പിയാണ് കുടിച്ചിരുന്നു. അമിതമായി മധുരം ഉപയോഗിച്ചാണ് ഇവര്‍ ഇത്രയും കാപ്പി കുടിച്ചിരുന്നത്. എന്തു വിഷമത്തിനും പരിഹാരമായി കാപ്പിയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ പൊണ്ണത്തടി വന്നതോടെ ലോറൈന്‍ തന്‍റെ ശീലങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. 

തന്‍റെ അമിതവണ്ണത്തിനു കാരണം കാപ്പിയാണ് എന്നു മനസിലാക്കിയതോടെ അത് ഉപേക്ഷിക്കാന്‍ അവര്‍ തെയാറാകുകയായിരുന്നു. 15ല്‍ നിന്നു 4 എന്ന കണക്കിലേയ്ക്കു കാപ്പിയുടെ എണ്ണം ചുരുക്കി അതും മധുരം കുറച്ച്. ഇതാണ് ഇവരില്‍ 44 കിലോ കുറയ്ക്കാന്‍ സഹായിച്ചത്.