സത്യത്തില്‍ അനുഷ്‌കയും വിരാട് കോലിയും തമ്മില്‍ ഇപ്പോഴും പ്രണയത്തിലാണോ? ഈ ചോദ്യത്തിനുള്ള ഉത്തരം കൃത്യമായി ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയില്‍ കോലി തന്നെ നല്‍കിയിരുന്നു. ഇപ്പോഴിതാ, ലോകവനിതാദിനമായ ഇന്ന് വിരാട് കോലി, അനുഷ്‌കയ്‌ക്ക് ഒരു സന്ദേശം അയച്ചു. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും ശക്തരായ രണ്ടു വനിതകള്‍ക്കാണ് കോലി സന്ദേശം അയച്ചത്. അതില്‍ ഒന്ന് അനുഷ്‌കയാണെങ്കില്‍ മറ്റേത് കോലിയുടെ അമ്മയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ശക്തരായ രണ്ടു വനിതകളില്‍ ഒരാള്‍ എന്ന നിലയ്‌ക്ക് അഭിസംബോധന ചെയ്‌തുകൊണ്ടാണ് അനുഷ്‌കയ്‌ക്കുള്ള സന്ദേശം കോലി തുടങ്ങുന്നത്. അവസരങ്ങള്‍ക്കായി പോരാടണമെന്നും, നീതിയ്‌ക്കും വ്യവസ്ഥികള്‍ മാറ്റിമറിയ്‌ക്കുന്നതിനുമായി നിലകൊള്ളണമെന്നും കോലിയുടെ സന്ദേശത്തില്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിരാട് കോലി വനിതാദിന സന്ദേശം അനുഷ്‌കയ്‌ക്കും അമ്മയ്‌ക്കും കൈമാറിയത്.