സെന്‍ഫ്രാന്‍സിസ്കോ ലോകത്ത് മാറ്റാര്‍ക്കും കാണില്ല കാലിഫോര്‍ണിയ സ്വദേശിയായ ഡയാന റിങ്കോ എന്ന 39 വയസ്സുകാരിയുടെ പോലെ ഒരു അരക്കെട്ട്.  എന്നാല്‍ ഇതിനായി യുവതി അനുഭവിച്ച കഷ്ടപ്പാടുകള്‍ ചില്ലറയൊന്നുമല്ല. കഴിഞ്ഞ 3 വര്‍ഷമായി ദിവസത്തില്‍ 23 മണിക്കൂറും അരക്കെട്ടില്‍ കോര്‍സെറ്റ് എന്നറിയപ്പെടുന്ന ബെല്‍റ്റ് ധരിച്ചാണ് യുവതി ജീവിച്ചിരുന്നത്. 

ദിവസവും ഒരു മണിക്കുറില്‍ താഴേ സമയം മാത്രമേ യുവതി ഇത് അണിയാതെ നില്‍ക്കാറുള്ളു.ഡയാനയുടെ ഭര്‍ത്താവ് നേവി ഉദ്യോഗസ്ഥനാണ്. യുവതിയും ആദ്യം നേവിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ യുവതി പിന്നീട് ഈ ജോലി ഉപേക്ഷിച്ചു.
മൂന്ന് വര്‍ഷം മുന്‍പ് തന്‍റെ ഇരട്ട കുട്ടികളെ പ്രസവിച്ച വേളയിലാണ് ഡയാനയ്ക്ക് തന്റെ സുന്ദരമായ അരക്കെട്ട് നഷ്ടപ്പെട്ടത്. 

ഇതിന് ശേഷമാണ് ഡയാന ഈ ബെല്‍റ്റ് സ്ഥിരമായി അണിയുവാന്‍ തുടങ്ങിയത്. എല്ലാ നേരവും ഈ ബെല്‍റ്റും അണിഞ്ഞ് ധരിക്കുന്നത് കണ്ട് ആദ്യമൊക്കെ പലരും യുവതിയെ പരിഹസിച്ചിരുന്നു. എന്നാല്‍ അരക്കെട്ട് ചെറുതാകും തോറും ഡയാനയ്ക്ക് ഈ രീതിയോട് വല്ലാത്ത ആഭിമുഖ്യം തോന്നുകയായിരുന്നു.