41 വയസ്സിലും കൗമാരക്കാരിയ‌ുടെ സൗന്ദര്യമുള്ള ലൂറിന്റെ സൗന്ദര്യ രഹസ്യം വളരെ സിംപിളാണ്
സോഷ്യൽ മീഡിയയിലെ സ്റ്റൈലിഷ് താരമാണ് ലൂർ സു. 70000 ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ലൂർ സുവിനെ പിന്തുടരുന്നത്. ആരെയും ആകർഷിക്കുന്ന സൗന്ദര്യത്തിനുടമയാണ് ലൂർ സു. ഇതുതന്നെയാണ് ആളുകൾ അവരെ പിന്തുടരാനുള്ള കാരണവും. തായ്വാന് സ്വദേശിനിയാണ് ലൂർ സു. കാഴ്ച്ചയിൽ 18 വയസ്സുകാരിയെന്ന് തോന്നിപ്പിക്കുമെങ്കിലും ഇവരുടെ യഥാര്ത്ഥ പ്രായം 41 ആണ്.
41 വയസ്സിലും കൗമാരക്കാരിയുടെ സൗന്ദര്യമുള്ള ലൂറിന്റെ സൗന്ദര്യ രഹസ്യം വളരെ സിംപിളാണ്. ധാരാളം വെളളം കുടിക്കുകയും സൂര്യപ്രകാശത്തില് നിന്ന് വിട്ടു നില്ക്കുകയുമാണ് ചെയ്യുന്നതാണ് തന്റെ സൗന്ദര്യ രഹസ്യമെന്നാണ് ലൂര് വിശദമാക്കുന്നു.
ഇതിനായി മികച്ച സംരക്ഷണം നല്കുന്ന സണ്സ്ക്രീനുകൾ ഉപയോഗിക്കും. എണ്ണ കൂടുതലുളള ഭക്ഷണം, വഴുവഴുപ്പുളള ഭക്ഷണം, പഞ്ചസാര അധികമുളള പാനീയങ്ങള് എന്നിവ ഒഴിവാക്കുക. കട്ടന് ചായയും, ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില് ഉൾപ്പെടുത്തുകയും ചെയ്യുന്നതും തന്റെ സൗന്ദര്യ കാത്തു സൂക്ഷിക്കുന്നതിന് സഹായിക്കുന്നതായും ലൂർ സു വ്യക്തമാക്കുന്നു.
