തിരുവനന്തപുരം: നമ്മളെല്ലാവരും കൈകഴുകാറുണ്ട്, എന്നാല്‍ ഫലപ്രദമായി കൈ കഴുകുന്നുണ്ടോ...? ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ..? ലോക കൈകഴുകല്‍ ദിനത്തില്‍ ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്.
ഫലപ്രദമായി കൈകഴുകിയില്ലെങ്കില്‍ വളരെ ഗുരുരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഒക്ടോബര്‍ 15 ലോക കൈകഴുകല്‍ ദിനത്തില്‍ (Global Hand Washing Day) 20 സെക്കന്റിനുള്ളില്‍ സോപ്പുപയോഗിച്ച് ഫലപ്രദമായി കൈകഴുകാനുള്ള എട്ട് കാര്യങ്ങളെ കുറിച്ചാണ് ആരോഗ്യ വിദഗ്ധര്‍ പ്രാധാന്യത്തോടെ ബോധവല്‍ക്കരണം നടത്തുന്നത്.
ഈ എട്ടുകാര്യങ്ങല്‍ ശ്രദ്ധിച്ചാല്‍ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ സാധിക്കും. ശ്വാസകേശം, ഉദരം, കണ്ണ്, തൊക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഉദാഹരണമാണ്. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
ഇതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമുണ്ടാകുന്ന അണുബാധയാണ് (Multi Drug Resistant). ഇങ്ങനെയുള്ള അണുബാധ എല്ലാ ആന്റി ബയോട്ടിക്കിനേയും പ്രിരോധിക്കുന്നതാണ്. മാത്രമല്ല ഇത് ചികിത്സിക്കുന്നത് അത്യധികം ചെലവേറിയതുമാണ്. പലപ്പോഴും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ ഇത്തരം ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും.
വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ ചെറിയ പ്രായത്തില്‍ മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതുണ്ട്.
ഫലപ്രദമായി കൈ കഴുകാനുള്ള എട്ട് മാര്‍ഗങ്ങള്‍
1. ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേ്ക്കുക
3. കൈ വിരലുകള്‍ക്കിടകള്‍ തേ്ക്കുക
4. തള്ളവിരലുകള്‍ തേ്ക്കുക
5. നഖങ്ങള്‍ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കഴുകി കൈ തുടയ്ക്കുക.
ലോക കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് അവബോധ പരിപാടി സംഘടിപ്പിച്ചു. 3 തലത്തിലാണ് ഈ ശില്‍പശാല സംഘടിപ്പിച്ചത്. 20 സെക്കന്റിനുള്ളില്‍ ചെയ്യാവുന്ന എട്ട് ഘട്ടങ്ങളിലുള്ള ഫലപ്രദമായ കൈകഴുകലിനെപ്പറ്റി പരിശീലനവും നല്‍കി.
മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, എസ്.എസ്.ബി തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയറ്ററുകള്‍, ഐ.സി.യു.കള്‍ എന്നിവിടങ്ങളിലെ വാഷിംഗ് ഏരിയയില്‍ ഇതിന്റെ സചിത്ര പോസ്റ്ററുകളും ഒട്ടിച്ചു. പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.
