ഒരുപാട് സന്തോഷത്തോടെ കഴിയുന്ന ദമ്പതികളുണ്ട് നമുക്ക് ചുറ്റിലും. പലപ്പോഴും മറ്റുള്ളവരില്‍ അസൂയ ഉളവാക്കുന്ന തരത്തില്‍ ജീവിക്കുന്നവര്‍. എന്നാല്‍ അവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമുണ്ടാകാറില്ലേ? ഇങ്ങനെ ചോദിച്ചാല്‍, ഒരു കാര്യത്തില്‍ പ്രശ്‌നമുണ്ടാകാറുണ്ടെന്ന് ഭര്‍ത്താവ് സമ്മതിച്ചുതരും. ഏറ്റവും സന്തോഷത്തോടെ ദാമ്പത്യബന്ധം നയിക്കുന്നവരിലും ഭാര്യയുടെ ഒരു സ്വഭാവം ഭര്‍ത്താക്കന്‍മാര്‍ക്ക് അത്ര ഇഷ്‌ടമില്ല. ഇത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ലെങ്കിലും ചെറിയ കല്ലുകടിയാണെന്ന് സമ്മതിക്കുന്നവരാണ് ഏറെയും. സംഗതി എന്താണെന്ന് അല്ലേ. ഭാര്യയും ഭര്‍ത്താവും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാര്യ പറഞ്ഞ ഒരു കാര്യം ഭര്‍ത്താവിന് മനസിലാകില്ല. ഇക്കാര്യം ഒരുതവണ കൂടി പറയാമോ എന്ന് ഭര്‍ത്താവ് ആവശ്യപ്പെടുമ്പോള്‍, ഒറ്റവാക്കില്‍ ഭാര്യ മറുപടി പറഞ്ഞുപോകും. ഇത് ഭര്‍ത്താക്കന്‍മാര്‍ക്ക് തീരെ പിടിക്കാത്ത കാര്യമാണെന്ന് റെഡിറ്റ് ഡോട്ട് കോം നടത്തിയ സര്‍വ്വേയില്‍ ഭൂരിഭാഗം ഭര്‍ത്താക്കന്‍മാരും പറയുന്നു.