Asianet News MalayalamAsianet News Malayalam

ജനനേന്ദ്രിയ സംബന്ധമായ നാഡീഞരമ്പുകൾക്കു ശക്തി പകരുന്നതിന് ഭദ്രാസനം

yogarogyam bhadrasanam
Author
First Published Dec 14, 2017, 1:32 PM IST

കാലുകൾ ചേർത്തുവെച്ചു കൈകൾ ഇരു വശങ്ങളിലായി നിവർന്നിരിക്കുക . സാവധാനത്തിൽ ഇരു പാദങ്ങളും പരസ്പരം ചേർത്തുപിടിച്ചു മുട്ട് മടക്കി ഉപ്പൂറ്റികൾ ശരീരത്തോട് ചേർത്തുകൊണ്ട് വരിക . കൈ വിരലുകൾ പാദങ്ങളിൽ പരസ്പരം കോർത്ത് പിടിക്കുക . കാൽ മുട്ടുകൾ തറയിൽ അമർന്നിരിക്കണം . നട്ടെല്ല് വളയ്ക്കാതെ നിവർന്നിരിക്കുക . ദൃഷ്ടി ഒരു ബിന്ദുവിൽ തന്നെ ഉറപ്പിച്ചു മനസ്സിനെ ഏകാഗ്രമാക്കുക. ഈ നിലയിൽ ഇരുന്നുകൊണ്ട്  10 മുതൽ 25 തവണ വരെ ദീർഘമായി ശ്വാസോഛ്വാസം ചെയ്യുക.

തുടയിലെ മസിലുകൾ, കാൽ മുട്ട്, കണങ്കാൽ എന്നിവക്കാണ് ഭദ്രാസനം ഏറ്റവും ഗുണം ചെയ്യുന്നത്. വൃക്കയുടെ പ്രവർത്തനം സുഗമമാക്കുന്നതിനും, ജനനേന്ദ്രിയ സംബന്ധമായ നാഡീഞരമ്പുകൾക്കു ശക്തി പകരുന്നതിനും ഈ ആസനം സ്ഥിരമായി ശീലിക്കുന്നത് നല്ലതാണ്.

 

Follow Us:
Download App:
  • android
  • ios