Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷമായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നില്ല; യുവതിയെ തേടി 75 ലക്ഷം.!

'സ്‌ക്രോള്‍ ഫ്രീ ഫോര്‍ എ ഇയര്‍' ചലഞ്ചിന്‍റെ ഭാഗമായാണ് എലാന തന്റെ ആപ്പിള്‍ ഐഫോണ്‍ 5 എസ് ഉപേക്ഷിച്ചത്. ഒരു വര്‍ഷം സ്മാര്‍ട് ഫോണ്‍ ഉപേക്ഷിച്ച് ജീവിക്കാനായാല്‍ ഒരു ലക്ഷം ഡോളര്‍ അല്ലെങ്കില്‍ 72 ലക്ഷം രൂപയാണ് എലാനയ്ക്ക് ലഭിക്കാന്‍ പോകുന്നത്. 

29-year-old woman set to win Rs 72 lakh for not using smartphone
Author
New York, First Published Oct 16, 2019, 6:43 PM IST

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ. ഇന്നത്തെ തലമുറയുടെ ഉത്തരം ചിലപ്പോള്‍ ഇല്ലെന്നായിരിക്കും. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഒരു വര്‍ഷത്തോളം ഉപേക്ഷിച്ച് 75 ലക്ഷം എന്ന നേട്ടം കൈവരിക്കാന്‍ പോകുന്ന 29 കാരിയുടെ അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ന്യൂയോര്‍ക്ക് സ്വദേശിയായ 29-കാരി എലാന മുഗ്ദാന തനിക്ക് ഇനി സ്മാര്‍ട്ഫോണില്ലാതെ ജീവിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുകയാണ്. 

'സ്‌ക്രോള്‍ ഫ്രീ ഫോര്‍ എ ഇയര്‍' ചലഞ്ചിന്‍റെ ഭാഗമായാണ് എലാന തന്റെ ആപ്പിള്‍ ഐഫോണ്‍ 5 എസ് ഉപേക്ഷിച്ചത്. ഒരു വര്‍ഷം സ്മാര്‍ട് ഫോണ്‍ ഉപേക്ഷിച്ച് ജീവിക്കാനായാല്‍ ഒരു ലക്ഷം ഡോളര്‍ അല്ലെങ്കില്‍ 72 ലക്ഷം രൂപയാണ് എലാനയ്ക്ക് ലഭിക്കാന്‍ പോകുന്നത്. ഒരു വര്‍ഷത്തേക്ക് തന്‍റെ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തതിന് എലാനയ്ക്ക് കൊക്കക്കോള കമ്പനിയായ വിറ്റാമിന്‍ വാട്ടറില്‍ നിന്നാണ് ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക ലഭിക്കുക. 

ചലഞ്ചില്‍ പങ്കെടുത്ത എലാന ഇതിനോടകം തന്നെ എട്ട് മാസത്തെ വെല്ലുവിളി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനി അവരുടെ പ്രതിഫലം ക്ലെയിം ചെയ്യുന്നതിന് ഒരു നുണ പരിശോധനയില്‍ വിജയിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. എലാനയ്ക്ക് ചലഞ്ചിനിടയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. 

എന്നാല്‍ ഒരു വര്‍ഷത്തെ മത്സരം കഴിഞ്ഞാലും താന്‍ ഇനി ഒരിക്കലും സ്മാര്‍ട് ഫോണ്‍ ഉപയോഗത്തിലേക്ക് മടങ്ങില്ലെന്നാണ് ഇവര്‍ പറയുന്നത്. ചലഞ്ചില്‍ പങ്കെടുക്കുന്ന എലാന ഐഫോണ്‍ 5 എസിന് പകരം ഒരു ക്യോസെറ ഫീച്ചര്‍ ഫോണ്‍ ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ ചലഞ്ചില്‍ പങ്കെടുക്കാന്‍ എലാന് തന്‍റെ ജോലി ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല. 

ലാപ്‌ടോപ്പ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറും ഗൂഗിള്‍ ഹോം അല്ലെങ്കില്‍ ആമസോണ്‍ അലക്സാ നല്‍കുന്ന സ്മാര്‍ട് ഉപകരണങ്ങളും ഉപയോഗിക്കാന്‍ മത്സരം അവളെ അനുവദിച്ചു. എന്നാല്‍ അവര്‍ക്ക് ഒരു സ്മാര്‍ട് ഫോണോ ടാബ്ലെറ്റോ ഉപയോഗിക്കാന്‍ കഴിയില്ല എന്നതായിരുന്നു വ്യവസ്ഥ. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിറ്റാമിന്‍ വാട്ടര്‍ 365 ദിവസത്തേക്ക് സ്മാര്‍ട് ഫോണുകള്‍ ഉപേക്ഷിക്കാന്‍, ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മത്സരത്തിനു തുടക്കമിട്ടത്. 

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ #nophoneforayear, #contest എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഒരു വര്‍ഷത്തേക്ക് അവരുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുചെയ്യുമെന്ന് എഴുതുകയും ട്വീറ്റ് പോസ്റ്റുചെയ്യുകയും വേണം. 

Follow Us:
Download App:
  • android
  • ios