Asianet News MalayalamAsianet News Malayalam

ഒരുനിമിഷം പോലും ഫോണില്ലാതെ ജീവിക്കാവില്ല; മൂന്ന് വയസ്സുകാരന് കൗണ്‍സിലിംഗ്

വീട്ടുജോലികള്‍ ചെയ്യുന്നതിനായാണ് അമ്മ കുട്ടിക്ക് ഫോണ്‍ നല്‍കി തുടങ്ങിയത്. പിന്നീട് കുട്ടിക്ക് ഇത് ശീലമായി. ഇപ്പോള്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാനാകില്ലെന്നാണ് അവസ്ഥ.

3 year old boy addicted to smart phone, getting counseling
Author
Bareilly, First Published Sep 8, 2019, 11:34 AM IST

ബറേലി: സ്മാര്‍ട്ട് ഫോണിന് അടിമയായ മൂന്ന് വയസ്സുകാരന് കൗണ്‍സിലിംഗ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് കുട്ടി സ്ഥിരമായി ബെഡില്‍ മൂത്രമൊഴിക്കുന്നതിന് ചികിത്സ തേടി അമ്മ കൗണ്‍സിലിംഗ് കേന്ദ്രത്തിലെത്തിയത്. എന്നാല്‍, കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ സത്യം പുറത്തുവന്നു. ഫോണ്‍ താഴെവെച്ച് മൂത്രമൊഴിക്കാന്‍ പോകുന്നത് ഒഴിവാക്കാനാണ് ബെഡില്‍ മൂത്രമൊഴിക്കുന്നതെന്ന് കുട്ടി പറഞ്ഞു. 

ഒരു ദിവസം എട്ട് മണിക്കൂറിന് മുകളിലാണ് കുട്ടി കാര്‍ട്ടൂണ്‍ പരിപാടി ഫോണില്‍ കാണുന്നതെന്ന് അമ്മ പറഞ്ഞു. ഡോറി മോന്‍, മോട്ടു പട്‍ലു എന്നീ കാര്‍ട്ടൂണ്‍ പരിപാടികളാണ് കൂടുതല്‍ കാണുക. മറ്റ് പരിപാടികളും കുട്ടി ഫോണില്‍ കാണാറുണ്ട്. കുട്ടികള്‍ മൊബൈല്‍ ഫോണിണ് അടിമപ്പെടുന്ന നിരവധി കേസുകളാണ് ദിനംപ്രതി ഉണ്ടാകുന്നതെന്ന് ഡോ. ആഷിഷ് കുമാര്‍ പറഞ്ഞു. 10-18 വയസ്സിനിടയിലുള്ളവര്‍ക്കാണ് കൂടുതല്‍ പ്രശ്നം. മൂന്ന് വയസ്സായ കുട്ടി ഫോണിന് അടിമപ്പെടുന്നത് അപൂര്‍വ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. 

വീട്ടുജോലികള്‍ ചെയ്യുന്നതിനായാണ് അമ്മ കുട്ടിക്ക് ഫോണ്‍ നല്‍കി തുടങ്ങിയത്. പിന്നീട് കുട്ടിക്ക് ഇത് ശീലമായി. ഇപ്പോള്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാനാകില്ലെന്നാണ് അവസ്ഥ. മിക്ക മാതാപിതാക്കളും കുട്ടികള്‍ക്ക് ചെറുപ്പത്തിലേ മൊബൈല്‍ ഫോണ്‍ നല്‍കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഡോക്ടര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios